വിളിച്ചു വരുത്തി ചതിക്കുകയായിരുന്നു; സീരിയൽ അഭിനയം നിർത്താൻ കാരണം പറഞ്ഞു അഞ്ജു അരവിന്ദ്..!!

1,672

25 വർഷത്തിൽ ഏറെ അഭിനയ പരിചയ സമ്പത്തുള്ള താരം ആണ് അഞ്ചു അരവിന്ദ്. 1995 ൽ അഭിനയ ലോകത്തേക്ക് എത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്.

സിനിമയിൽ സഹതാരമായും നായികയായും എല്ലാം തകർത്തു അഭിനയിച്ച താരം അമ്പതോളം സീരിയലിലും അഭിനയിച്ചുട്ടുണ്ട്. എന്നാൽ സീരിയൽ ലോകത്തിൽ തന്നെ പല വട്ടം ചതിച്ചിട്ടുണ്ട് എന്ന് അഞ്ചു പറയുന്നു. സിനിമയിൽ ആദ്യ കാലങ്ങളിൽ സഹോദരി വേഷങ്ങൾ ആണ് അഞ്ചു കൂടുതലും ചെയ്തത്.

നല്ല വേഷങ്ങൾ ഉണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ട് പലപ്പോഴും ചതിക്കപ്പെടുകയായിരുന്നു വെന്നു അഞ്ജു പറയുന്നു. ഫുൾ ടൈം കഥാപാത്രമാണെന്ന് വിളിച്ചിട്ട് ഒരാഴ്ച കൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കിയിട്ടു തിരിച്ചയക്കും. കൂടാതെ നമ്മളോട് പറയാതെ തന്നെ നമ്മുടെ കഥാപാത്രത്തെ അവസാനിപ്പിച്ചു കളയും.

ഇത്തരം അനുഭവങ്ങൾ മാനസികമായി ഒരുപാട് തളർത്തി. അതുകൊണ്ടാണ് സീരിയൽ അഭിനയം നിർത്തിയത് എന്ന് അഞ്ജു പറയുന്നു. ബഡായി ബഗ്ലാവിന്റെ രണ്ടാം ഭാഗത്തിൽ കൂടി ആണ് ഈ അടുത്ത കാലത്തിൽ അഞ്ചു അരവിന്ദ് തിരിച്ചു വരവ് നടത്തിയത്.

പറയുന്നതും പറയാത്തതും ആയ കാരണങ്ങൾ കൊണ്ട് ആണ് തന്നെ പലപ്പോഴും പുറത്താക്കിയത് എന്നും താരം പറയുന്നു. എന്നാൽ സീരിയൽ ലോകത്തിൽ നിന്നും പിന്മാറിയ താരം നൃത്ത വിദ്യാലയം തുടങ്ങുക ആയിരുന്നു. കൂടാതെ യൂട്യൂബ് വ്ലോഗറും കൂടി ആണ് ഇപ്പോൾ അഞ്ചു അരവിന്ദ്.