വീട്ടുകാരെ ഉപേക്ഷിച്ച് മതം മാറ്റവും വിവാഹവും; ദാമ്പത്യ ജീവിതം തകർന്ന് തരിപ്പണമായി; ഐശ്വര്യ ഭാസ്കറിന്റെ ജീവിതത്തിൽ സംഭവിച്ചത്..!!

27,267

മലയാളം തെലുങ്ക് തമിഴ് ഭാഷകളിൽ ഇന്നും തിളങ്ങി നിൽക്കുന്ന താരം ആണ് ഐശ്വര്യ ഭാസ്കർ. കഴിഞ്ഞ 30 വർഷമായി അഭിനയ ലോകത്തിൽ ഉള്ള ഐശ്വര്യ ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

തുടർന്ന് തമിഴിലും തെലുങ്കിലും അഭിനയിച്ച താരം വീണ്ടും മോഹൻലാലിൻറെ നായികയായി മലയാളത്തിൽ ബട്ടർ ഫ്ലയിസ് എന്ന ചിത്രത്തിൽ കൂടി ഗംഭീര തിരിച്ചു വരവ് നടത്തി. എന്നാൽ അഭിനയ ജീവിതത്തിൽ വമ്പൻ വിജയങ്ങൾ നേടി എങ്കിൽ കൂടിയും വിവാഹ ജീവിതം അങ്ങനെ ആയിരുന്നില്ല.

Aiswarya bhaskaran

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു തൻവീറിനെ ഐശ്വര്യ വിവാഹം കഴിക്കുന്നത്. വീട്ടുകാർക്ക് സമ്മതം അല്ലാതെ ഇരുന്നിട്ട് കൂടി മതം മാറി തൻവീറിന്റെ ഇഷ്ടത്തിനായി ഐശ്വര്യ ജീവിതം തുടങ്ങുകയായിരുന്നു.

എന്നാൽ ആ ജീവിതം വെറും 2 വർഷം മാത്രം ആയിരുന്നു. 1994 ൽ തുടങ്ങിയ ദാമ്പത്യ ജീവിതം 1996 ൽ അവസാനിച്ചു. 1995 ൽ ആണ് ഇരുവർക്കും മകൾ പിറന്നു. തൻവീറുമായി ഉള്ള പ്രണയം അത്രക്ക് ഗംഭീരം ആയിരുന്നത് കൊണ്ട് തന്നെ വേർപിരിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞിരുന്നില്ല ഐശ്വര്യക്ക്.

Aiswarya bhaskaran

താരം തന്റെ സമാധാനം കണ്ടെത്തിയത് മ യ ക്ക് മ രു ന്നിനും മറ്റും ആയിരുന്നു. പിന്നീട് ജീവിതം വേണം എന്ന് കരുതിയപ്പോൾ പുനരധിവാസ കേന്ദ്രത്തിൽ അഭയം തേടി ഐശ്വര്യ. തുടർന്ന് മകൾക്കു വേണ്ടി ആയിരുന്നു ഐശ്വര്യയുടെ ജീവിതം.

അതിനായി ഒരിക്കൽ വേണ്ട എന്ന് വെച്ച കുടുംബ വീട്ടിലേക്ക് അമ്മയുടെ അടുത്തേക്ക് തിരിച്ചു വരുക ആയിരുന്നു ഐശ്വര്യ. എന്നാൽ ജീവിതം തുടങ്ങിയപ്പോൾ ഉപേക്ഷിച്ച അഭിനയ ലോകം അതോടൊപ്പം വിവാഹം തകർന്നപ്പോൾ ഉണ്ടായ തെറ്റായ വഴികൾ ഒരു തിരിച്ചു വരവ് പ്രയാസമായി മാറി ഐശ്വര്യക്ക്.

Aiswarya bhaskaran

എന്നാൽ നടിയും സുഹൃത്തുമായ രേവതിയുടെ സഹായത്തോടെ താരം ടെലിവിഷനിൽ കൂടി തിരിച്ചെത്തി. എന്നാൽ തമിഴ് സിനിമ ലോകം തഴഞ്ഞപ്പോൾ മലയാളികൾ ഒരു കയ്യും നീട്ടി സ്വീകരിച്ചു.

സ്വയവരം , സത്യമേവ ജയതേ , തുടങ്ങി മോഹൻലാലിന്റെ നായിക ആയി നരസിംഹം തുടങ്ങിയ ചിത്രങ്ങൾ രണ്ടാം വരവിൽ ഗംഭീരമാക്കി.

ആദ്യ കാലങ്ങളിൽ നായിക ആയിരുന്നു. എങ്കിൽ കാലം മാറുന്നതിന് അനുസരിച്ചു സഹ നടിയായും അമ്മ വേഷത്തിലും താരം മാറി. എല്ലാം മകൾക്കു വേണ്ടി. ഐശ്വര്യ പറയുന്നു.