മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല; ജയറാം അടുത്തില്ലാത്തപ്പോൾ ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് പാർവതി..!!

336

മലയാളത്തിലെ ഏറ്റവും മികച്ച താര ജോഡികൾ ആരെന്നു ചോദിച്ചാൽ സിനിമയിൽ എത്തി പ്രണയിച്ചു വിവാഹം കഴിച്ചു ഇതുവരെയും ഓരോ വിവാദങ്ങൾ ഇല്ലാതെ തുടർന്ന് താരദമ്പതികൾ ആണ് ജയറാമും പാർവതിയും. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ഇവരുടെയും വിവാഹം വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറിയ പാർവതി തികഞ്ഞ വീട്ടമ്മയായി മാറി.

എന്നാൽ ജയറാം സിനിമ തിരക്കുകളിൽ ആയപ്പോൾ വീട്ടിൽ എല്ലാ കാര്യങ്ങളും താൻ തന്നെ നോക്കേണ്ടി വന്നപ്പോൾ ആ നിമിഷങ്ങളെ താൻ പക്വതയോടെ നേരിട്ടുവെന്ന് പാർവതി പറയുന്നു. പാർവതിയുടെ വാക്കുകൾ ഇങ്ങനെ..

ഏതു സാഹചര്യം വരുമ്പോഴും പൊതുവേ പെണ്ണുങ്ങൾക്ക് അത് നേരിടാൻ ഒരു കോമെൻസെൻസ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാൻ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാൻ പറ്റിലല്ലോ. സിനിമാ ഫീൽഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെ താൻ ചെയ്തു ശീലിച്ചു. മക്കൾക്ക് പരീക്ഷയിൽ മാർക്ക് കുറയുമ്പോഴൊക്കെ എനിക്ക് ഭയങ്കര ടെന്ഷനായിരുന്നു. അത് ഞാൻ ജയറാമിനോട് പറഞ്ഞു ടെൻഷൻ അടിച്ചിട്ട് കാര്യമിലല്ലോ. അപ്പോൾ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്. പക്ഷെ ഈ സൂപ്പർ വുമൺ സ്റ്റാറ്റസ് ഒരളവ് വരെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാൻ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി”. താരം പറയുന്നു.