എൻഫീൽഡിനെ വെട്ടാൻ ജാവ വരുന്നു; ടെസ്റ്റ് ഡ്രൈവ് ശനിയാഴ്ച മുതൽ..!

16

കേരളത്തിൽ ഏഴ് ഷോറൂമുകളിൽ അടക്കം ജാവ എത്തുകയാണ് ശനിയാഴ്ച മുതൽ, ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കി വാണ സൂപ്പര്സ്റ്റാര് ആയിരുന്നു ജാവ. ജാവയുടെ മൂന്ന് പതിപ്പുകൾ ആണ് എത്തുന്നത്. അതിൽ രണ്ടെണ്ണം മാത്രമാണ് ഈ വർഷം എത്തുക. ജാവയും ജാവ 42ഉം ആണ് ഇപ്പോൾ എത്തുന്നത്.

എന്നാൽ, ജാവ പാറക്ക് എന്ന മോഡൽ അടുത്ത വർഷം ആണ് നിരത്തുകളിൽ എത്തുന്നത്, ഈ മാസം 15 മുതൽ ടെസ്റ്റ് ഡ്രൈവ് നടത്താം, ജാവ ബുക്ക് ചെയ്യാൻ 5000 രൂപയുടെ ടോക്കൻ ആണ് നൽകേണ്ടത്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ ആണ് ഷോറൂമുകൾ ഉള്ളത്.

കേരളത്തിൽ ഇപ്പോൾ ട്രെൻഡ് എൻഫീൽഡ് ആണ്. ജാവ എത്തുന്നതോടെ എൻഫിൽഡിന് ഒത്ത എതിരാളി എത്തുകയാണ്.