2 കോടിലേറെ വില വരുന്ന ആഡംബര കാർ സ്വന്തമാക്കി ഫഹദ് ഫാസിൽ..!!

150

മലയാളികളുടെ പ്രിയ നായകനാണ് ഫഹദ് ഫാസിൽ, അടുത്ത വീട്ടിലെ ചെക്കൻ ആയി ആണെങ്കിലും സൈക്കോ ആയി ആണെങ്കിലും ഏത് തരത്തിലുള്ള വേഷങ്ങൾക്കും താൻ സെറ്റ് ആണ് എന്ന് തെളിയിച്ച മലയാളികളുടെ പ്രിയ യുവ നടന്മാരിൽ മുൻ നിരയിൽ ആണ് ഫഹദ് ഫാസിലിന്റെ സ്ഥാനം.

പ്രകാശൻ ആയും മഹേഷ് ആയും ഷമ്മിയായും തിളങ്ങിയ ഫഹദ്, ഇപ്പോൾ തന്റെ വാഹന ശേഖരത്തിലേക്ക് വാഹന ലോകത്തെ മികവിന്റെ പര്യായമായ എസ് യു വി റേഞ്ച് ഓവർ വോഗ് ആണ് ഫഹദ് ഫാസിലിന്റെ പുതിയ വാഹനം.

ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനമായ റേഞ്ച് ഓവർ, ഒരേ സമയം മികവിന്റെയും ആഡംബരതിന്റെയും സുരക്ഷയുടെയും ഒറ്റവാക്കായി മാറിയിരിക്കുകയാണ്. വോഗിന് രണ്ട് കോടി മുതൽ ആണ് വില തുടങ്ങുന്നത്. സഞ്ജയ് ദത്, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഇഷ്ട വാഹനം കൂടിയാണ് ഇത്.