ആലുവയിൽ ഓൺലൈൻ മാധ്യമപ്രവർത്തകനെ തല്ലിയ സംഭവം; ഓട്ടോ ഡ്രൈവർമാർക്ക് എതിരെ കേസ് എടുത്തു; യുവാവിന് ഗുരുതരമായ പരിക്കുകൾ..!!

1,816

കഴിഞ്ഞ ദിവസം ആലുവയിൽ ഓട്ടോ തൊഴിലാളികൾ കൂട്ടം ചേർന്ന് ഓൺലൈൻ യൂട്യൂബ് ചാനൽ പ്രവർത്തകനെ തല്ലിയ സംഭവത്തിൽ ഓട്ടോ തൊഴിലാളികൾക്ക് എതിരെ കേസ് എടുത്തു. ഓട്ടോ തൊഴിലാളികൾ കൂട്ടം ചേർന്ന് തന്നെ മർദിച്ചു എന്നുള്ള ഓൺലൈൻ മാധ്യമ പ്രവർത്തകന്റെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്.

അനക്ക് ഡോട്ട് മീഡിയ ചാനൽ ഉടമസ്ഥൻ ധനഞ്ജയ് ആലുവ പോലീസിൽ പരാതി നൽകി ഇരിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് വെച്ച് മർദിച്ചു എന്നാണ് പരാതി നൽകി ഇരിക്കുന്നത്. തന്നെ മര്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ചേർത്തുകൊണ്ടാണ് പരാതി നൽകി ഇരിക്കുന്നത്.

മർദനത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടായ മാധ്യമ പ്രവർത്തകൻ ആലുവ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. യുവാവിന്റെ മുഖത്താണ് കൂടുതൽ പരിക്കുകൾ ഉള്ളത്. കണ്ണുകൾക്ക് ക്ഷത മേൽക്കുകയും മുഖത്തെ എല്ലുകൾക്ക് പൊട്ടലും ഉണ്ട്.

പബ്ലിക്ക് റെസ്പോൺസ് എടുക്കുന്ന ചാനലിൽ ദ്വയാർത്ഥ ചുവയുള്ള ചോദ്യങ്ങൾ ചോദിച്ചു എന്നുള്ള ആരോപണം ഉന്നയിച്ചായിരുന്നു ഓട്ടോ തൊഴിലാളികൾ ചാനൽ പ്രവർത്തകർക്ക് നേരെ സദാചാര ആക്രമണം നടത്തിയത്.

രണ്ടാഴ്ചക്ക് മുന്നേ ഇതേ സ്ഥലത്തിൽ ചാനൽ പ്രവർത്തകനും ഓട്ടോ തൊഴിലാളികൾ തമ്മിൽ തർക്കം ഉണ്ടാകുകയും ചാനൽ അവതാരകയും കൈയിൽ കയറി പിടിക്കുകയും അടക്കം ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ഓട്ടോ തൊഴിലാളിക്ക് എതിരെ കേസ് എടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം ചാനൽ ഉടമക്ക് നേരെ ഉണ്ടായ ആക്രമണം എന്നാണ് ധനഞ്ജയ് പറയുന്നത്.

You might also like