കണ്ണടക്കാനും ചിരിക്കാനും കഴിയാത്ത അവസ്ഥയിൽ നടനും അവതാരകനുമായ മിഥുൻ രമേശ്; ബെൽസ് പാൾസി എന്ന അസുഖം, ഈ അസുഖത്തിനെ കുറിച്ച് കൂടുതൽ അറിയാം..!!

343

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ അവതാരകനാണ് മിഥുൻ രമേശ്. റേഡിയോ ജോക്കി ആയും അഭിനേതാവ് ആയും എല്ലാം മലയാളികൾക്ക് സുപരിചിതമായ മുഖമാണ് എങ്കിൽ കൂടിയും മിഥുൻ രമേശ് എന്ന താരത്തിന് ആരാധകരെ നേടിക്കൊടുത്തത് ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിൽ അവതാരകനായി എത്തിയതിൽ കൂടി ആണ്.

ഇപ്പോൾ താരം ചികിത്സയിൽ ആണെന്നുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. മുഖത്തിന്റെ ഒരു ഭാഗത്ത് പാർഷ്യൽ പാരാലിസിസ് ഉണ്ടായിരിക്കുകയാണ് മിഥുൻ രമേശിന്. ഇതേ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആണ് മിഥുൻ ഇപ്പോൾ. ബെൽസ് പാൾസി എന്ന രോഗമാണ് തനിക്ക് ബാധിച്ചിരിക്കുന്നതെന്ന് മിഥുൻ പറയുന്നു.

ചിരിക്കുമ്പോൾ അടക്കം മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ കഴിയാതെ വരുകയും ഒരു കണ്ണ് താനെ അടയുകയും എന്നാൽ മറ്റൊരു കണ്ണ് ബലപ്രയോഗത്തിൽ കൂടി അടക്കേണ്ടി വരുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. വീഡിയോ വഴി ആയിരുന്നു മിഥുൻ തന്നെ രോഗത്തിന്റെ അവസ്ഥയെ കുറിച്ച് അറിയിച്ചത്.

വിഡിയോയിൽ ഇടക്ക് ചിരിക്കാൻ ഒക്കെ താരം ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് മിഥുന് കഴിയാത്തതും വിഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നാൽ ഈ അസുഖം ഗുരുതരമായ ഒരു രോഗാവസ്ഥ അല്ല എന്നാണ് വിദഗ്ദർ പറയുന്നത്. ബെൽസ് പാൾസി എന്ന രോഗം സ്ട്രോക്ക് അല്ല എന്നും അത് ഞരമ്പുകൾക്ക് ബാധിക്കുന്ന തളർച്ച മാത്രാമാണ്.

നെറ്റി ചുളിക്കുമ്പോഴും കണ്ണടക്കുമ്പോഴും ചിരിക്കുമ്പോഴും അടക്കമുള്ള പ്രവർത്തികൾ ചെയ്യുന്നത് ഫേഷ്യൽ മസിൽസിന്റെ സഹായത്തോടെയാണ്. ഫേഷ്യൽ നെർവ് ആണ് ഈ മസിലുകൾക്ക് സപ്പോർട്ട് ആയി നിൽക്കുന്നത്. അങ്ങനെയുള്ള ഞരമ്പുകളെ ബാധിക്കുന്ന അസുഖം ആണ് ബെൽസ് പാൾസി.

ഇത് പലരിലും ഉണ്ടാകുന്നത് വൈറൽ അണുബാധയ്ക്കു ശേഷം ഒരു രണ്ടാം ഘട്ട അണുബാധ ആയി സംഭവിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ഞരമ്പിന്റെ പ്രവർത്തനങ്ങളുടെ വൈകല്യമാണ്. ആശുപത്രി മേഖലയിൽ ശ്രദ്ധ നേടിയ സിൻസി അനിൽ ഈ വിഷയത്തിൽ കുറിച്ചത് ഇങ്ങനെ..

മിഥുൻ രമേശ്‌ നു വന്ന ബെൽസ് പാൾസി വളരെ സർവസാധാരണമായ അസുഖമാണ്. ബെൽസ് പാൾസി സ്ട്രോക്കല്ല, മുഖത്തെ ഞരമ്പുകൾക്ക് ഉണ്ടാകുന്ന തളർച്ചയാണ്. നമ്മൾ നെറ്റി ചുളിക്കുക, കണ്ണടയ്ക്കുക, ചിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഫേഷ്യൽ മസിൽസിന്റെ സഹായത്തോടെയാണ്. ഈ മസിൽസിനെ സപ്പോർട്ട് ചെയ്യുന്നത് ഫേഷ്യൽ നെർവ് ആണ്. ആ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി..

ചിലരിൽ വൈറൽ അണുബാധയ്ക്ക് ശേഷം ഒരു സെക്കന്ററി ഇൻഫെക്ഷൻ പോലെ സംഭവിക്കാറുണ്ട്. അല്ലാതെ രോഗം വരാൻ പ്രത്യേകിച്ച് കാരണമൊന്നും പറയാനില്ല. പെട്ടെന്നുണ്ടാകുള്ള ഞരമ്പിന്റെ പ്രവർത്തന വൈകല്യമാണ്. അതായത് ഞരമ്പിൽ നീര് വന്നത് പോലെ തളർച്ചയുണ്ടാകും.. മുഖം നോർമൽ സൈഡിലേക്ക് കോടിപ്പോകും. നെറ്റി ചുളിക്കാൻ പറ്റില്ല, കണ്ണടയ്ക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടും, വിസിൽ അടിക്കാൻ പറ്റില്ല, ഭക്ഷണം കഴിക്കുമ്പോൾ കവിളിൽ കെട്ടിക്കിടക്കും…

ലക്ഷണങ്ങൾ കണ്ടാൽ കൃത്യസമയത്ത് മരുന്ന് കൊടുത്ത് ചികിത്സ ആരംഭിക്കണം. ഒപ്പം ഫിസിയോതെറാപ്പിയും ആരംഭിക്കാം. കൂടെ ടെൻസ് എന്ന് പറയുന്ന ചികിത്സ കൂടിയുണ്ട്. ഞരമ്പുകളെ ഉത്തേജിപ്പിക്കാൻ ചെറിയ ഇലക്ട്രോഡ് വച്ച് ഷോക്ക് ഏൽപ്പിക്കുന്നതാണ് ടെൻസ്. ഇതൊക്കെ ചെയ്തു കഴിഞ്ഞാൽ തൊണ്ണൂറ്റിയഞ്ച് ശതമാനം ആളുകൾക്കും രോഗം പൂർണ്ണമായും ഭേദമാകും. ചിലർക്ക് കുറച്ചുനാളത്തേക്ക് നിലനിൽക്കും.

വൈറൽ ഇൻഫെക്ഷൻ മൂലമാണ് രോഗം വന്നത് എങ്കിൽ അതിനു ആന്റിബയോട്ടിക് മരുന്നുകൾ എടുത്താൽ മതിയാകും. ആർക്കു…എപ്പോൾ വേണമെങ്കിലും ബെൽസ് പാൾസി വരാവുന്നതേയുള്ളൂ.. ചിലർ തനിയെ മാറിക്കോളും എന്ന് പറഞ്ഞിരിക്കും. അത് പറ്റില്ല, നിർബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം. തുടക്കത്തിൽ തന്നെ കൃത്യമായ ചികിത്സ ആരംഭിക്കുകയാണെങ്കിൽ പൂർണ്ണമായും മാറും….

ആദ്യത്തെ മണിക്കൂറുകളിലുള്ള ചികിത്സ പ്രധാനമാണ്. ഒരു തവണ വന്ന് മാറിക്കഴിഞ്ഞാലും പിന്നീട് വരാം. പക്ഷെ, പേടിക്കേണ്ട കാര്യമില്ല. രോഗം വന്ന് മാറിക്കഴിഞ്ഞാൽ പിന്നെ സ്ഥിരമായി മരുന്ന് കഴിക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് ബെൽസ് പാൾസിയെ കുറിച്ചോർത്ത് ഭയം വേണ്ട.
ബെൽസ് പാഴ്സിയെ കുറിച്ചും മിഥുന്റെ രോഗവസ്ഥയെ കുറിച്ചും തെറ്റിദ്ധാരണ പടർത്താതിരിക്കുക….