കാസർഗോഡ് അഞ്ജുശ്രീയുടെ മരണം കുഴിമന്തി കഴിച്ചതുകൊണ്ടല്ല; പോസ്റ്റ്മോർട്ടം റിപ്പോർട്ട്..!!

anjusree parvathy
26,325

കഴിഞ്ഞ ദിവസം കാസർഗോഡ് മരിച്ച അഞ്ജുശ്രീ പാർവതി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം അല്ല എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കരളിന്റെ പ്രവർത്തനം നിലച്ചത് മഞ്ഞപിത്തം വന്നത് കൊണ്ടാണ് എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

കൂടുതൽ പരിശോധനക്ക് ആയി അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങൾ രാസപരിശോധനക്ക് അയച്ചിട്ടുണ്ട്. കൃത്യമായ റിപ്പോർട്ട് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും നാളെ പൊലീസിന് കൈമാറും. ക്രിസ്മസ് പുതുവത്സര അവധിയ്ക്ക് ആയി നാട്ടിൽ എത്തിയ അഞ്ജുശ്രീ ഡിസംബർ 31 നു കുഴിമന്തി ഓർഡർ ചെയ്തു കഴിച്ചിരുന്നു.

തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ അഞ്ജുശ്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീട ശാരീരിക അസ്വസ്ഥതകൾ കൂടിയതോടെ അഞ്ജുശ്രീയെ മംഗളൂരിൽ ഉള്ള ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് മരണം ഉണ്ടാകുന്നത്.

നേരത്തെ മരണ കാരണം കുഴിമന്തിയിൽ നിന്നും ഉണ്ടായ ഭക്ഷ്യ വിഷബാധ ആയിരിക്കും എന്നുള്ള നിഗമനത്തിൽ ആയിരുന്നു അധികൃതർ. എന്നാൽ പോസ്റ്മോർട്ടം കഴിഞ്ഞതോടെ ആണ് മരണം മഞ്ഞപിത്തം കരളിനെ ബധിച്ചത് മൂലം ആണെന്നുള്ള റിപ്പോർട്ട് വരുന്നത്.

You might also like