മലകയറാൻ 50 വയസ്സ്‌വരെ കൊതിയോടെ കാത്തിരിക്കാനുള്ള ഭക്തി തന്നതിന് നന്ദി; മാളികപ്പുറം ചിത്രം കണ്ട സ്വാസിക പറയുന്നത് കണ്ടോ..!!

122

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. മല്ലു സിങ്ങിന് ശേഷം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന കരിയർ ബെസ്റ്റ് വിജയ ചിത്രമായി മാളികപ്പുറം മാറിക്കഴിഞ്ഞു.

ഒറ്റക്ക് അയ്യപ്പ ദർശനത്തിന് എത്തുന്ന രണ്ടു കുട്ടികളുടെയും അവരെ എല്ലാ തടസങ്ങളും നീക്കി അയ്യപ്പ സന്നിധിയിൽ എത്തിക്കുന്ന അയ്യപ്പദാസ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെയും കഥ പറയുന്ന മാളികപ്പുറത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് ഉണ്ണി മുകുന്ദൻ, രമേഷ് പിഷാരടി, സൈജു കുറിപ്പ് എന്നിവരാണ്. ചിത്രം വലിയ വിജയം നേടി മുന്നേറുമ്പോൾ ചിത്രം കണ്ട അനുഭവം പങ്കുവെക്കുകയാണ് മലയാളത്തിന്റെ പ്രിയ നായിക സ്വാസിക.

Swasika vijay

ഈ ചിത്രത്തിലെ പ്രകടനത്തിന് ബാലതാരങ്ങൾക്ക് നാഷണൽ അവാർഡ് അല്ലെങ്കിൽ സ്റ്റേറ്റ് അവാർഡ് ലഭിക്കുമെന്ന് സ്വാസിക പറയുന്നു, കൂടാതെ ഈ ചിത്രം കണ്ടതോടെ ഇനി മലകയറാൻ അമ്പത് വയസ്സ് വരെ കാത്തിരിക്കാനുള്ള ഭക്തി തന്നിൽ ഉണ്ടായി എന്നും സ്വാസിക പറയുന്നു. സ്വാസിക സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് ഇങ്ങനെ..

പ്രിയപ്പെട്ട ഉണ്ണി, മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളിൽ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാൽ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആർക്കും യാതൊരു അതിശയവും ഉണ്ടാവാൻ സാധ്യതയില്ല.

അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദൻ. ഉണ്ണിയെ ഒരിക്കൽ ഇതുപോലെ മലയാളി പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.നാലുവർഷം മാളികപ്പുറമായ എന്നെ ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകൻ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്ക്കും നന്ദി.

ഇനി മലകയറാൻ 50 വയസ്സ് വരെ കൊതിയോടെ കാത്തു നിൽക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി. സിനിമ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങൾക്ക് ഇതിലെ ബാലതാരങ്ങൾക്ക് സ്റ്റേറ്റ് അവർഡോ നാഷണൽ അവർഡോ തീർച്ചയായും ഉറപ്പാണ്.

അതിനുള്ള എല്ലാ ഭാഗ്യവും അവർക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയിൽ ഉണ്ണിയുടെ ഈ വളർച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം

Do Watch it in Theatres

You might also like