ഇന്ത്യ വ്യോമസേന ആക്രമിച്ചത് കൊടുംവനത്തിലെ ഭീകരക്യാമ്പ്; പാക് ചാര സംഘടനകളുടെ കണക്കുകൂട്ടൽ തെറ്റിച്ച ആക്രമണം..!!

43

ഇന്ത്യ ആക്രമിക്കും എന്നുള്ള കണക്ക് കൂട്ടൽ പാക് ചാര സംഘടനകൾക്ക് ഉണ്ടായിരുന്നു. എന്നാൽ പാക്ക് അധീന കാശ്മീരിൽ ഇത്രയും അകത്ത് കയറി ഇന്ത്യൻ സേന ആക്രമിക്കും എന്നുള്ള കണക്ക് കൂട്ടൽ അവർക്ക് ഇല്ലാതെ പോയി. ഇന്ത്യൻ സൈന്യത്തോട് എന്തും ചെയ്‌തോളൂ എന്നുള്ള നിർദ്ദേശം കിട്ടിയപ്പോൾ തങ്ങൾക്ക് ഇതൊക്കെ വെറും സിംപിൾ പരിപാടി ആണെന്ന് ഇന്ത്യൻ സേന തെളിയിക്കുകയും ചെയ്തു.

കൊടുംഭീകരരും അവരുടെ പരിശീലകരും അടങ്ങുന്ന 700 ഓളം ആളുകൾ ഉള്ള ക്യാപ് ആണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇങ്ങനെ ആക്രമണം പ്രതീക്ഷിക്കാത്ത രാവിലെ 3.30ന് തുടങ്ങിയ മിന്നൽ ആക്രമണം വെറും 21 മിനിറ്റ് കൊണ്ടാണ് ഇന്ത്യൻ സേന നടപ്പിൽ ആക്കിയത്.

ഇന്ത്യയിലേക്ക് വീണ്ടും ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്ന ജെയ്‌ഷെ മുഹമ്മദിന്റെ ക്യാമ്പ് ആണ് ഇന്ത്യൻ വ്യോമസേന ആക്രമിച്ചത്.

ബാലാകോട്ടിലെ ഏറ്റവും വലിയ ജയ്‌ഷെ ക്യാംപിലാണ് ആക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

ബാലാകോട്ടിലെ ആക്രമണങ്ങള്‍ നിരവധി ഭീകരരെ ഇല്ലാതാക്കി. ഇവരില്‍ ജയ്‌ഷെ കമാന്‍ഡര്‍മാരും പരിശീലനം ലഭിച്ച ഭീകരരും ഉണ്ടായിരുന്നു. ജയ്ഷിന്റെ ഏറ്റവും വലിയ ക്യാംപാണ് തകര്‍ത്തത്. കൊടുംകാടിനു നടുവില്‍ മറ്റു ജനവാസമില്ലാത്ത സ്ഥലത്താണു ക്യാംപുകള്‍ സ്ഥിതി ചെയ്തിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിജയ് ഗോഖലെ അറിയിച്ചു.

You might also like