കോവിഡ് രോഗിയെ ആംബുലൻസിൽ ഡ്രൈവർ പീഡിപ്പിച്ചു; ആറന്മുളയിൽ ഞെട്ടിക്കുന്ന സംഭവം..!!

107

ആറന്മുളയിൽ കൊറോണ രോഗിയായ യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച സംഭവത്തിൽ കൊലക്കേസ് പ്രതി കൂടിയായ ഡ്രൈവർ പിടിയിൽ. നൗഫൽ ആണ് പിടിയിൽ ആയത്. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി ആളൊഴിഞ്ഞ വഴിയിൽ വെച്ചാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.

പത്തനംതിട്ട നഗരസഭയിൽ നിന്നും കോഴഞ്ചേരി കോവിഡ് കെയർ സെന്ററിലേക്ക് പോകും വഴി ആണ് സംഭവം. തനിക്ക് നേരെ ഉണ്ടായ ദുരനുഭവം പെൺകുട്ടി സെന്ററിൽ എത്തിയതോടെ അധികൃതരെ അറിയിക്കുക ആയിരുന്നു. ആംബുലൻസിൽ രണ്ടു യുവതികൾ ആണ് ഉണ്ടായിരുന്നത്.

ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കാൻ ആയിരുന്നു നിർദ്ദേശം ഈ യുവതിയെ ഇറക്കിയ ശേഷം ആണ് പീഡനത്തിന് ഇരയായ ഇരുപത് വയസുള്ള പെൺകുട്ടിയെ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുക ആയിരുന്നു.

അതെ സമയം പിടിയിൽ ആയ നൗഫൽ കൊലക്കേസ് പ്രതി ആണെന്ന് എസ് പി കെ ജി സൈമൺ പറഞ്ഞു. നൗഫലിനെ ജോലിയിൽ നിന്നും നീക്കി. യുവതിയ്ക്ക് ഒപ്പം ആംബുലൻഡ് ഡ്രൈവർ മാത്രം ആയിരുന്നു ഉണ്ടായിരുന്നത്.