മോനിഷയുടെ കാര്യത്തിൽ ജ്യോത്സ്യൻ പ്രവചിച്ചത് ഇങ്ങനെ; എം ജി ശ്രീകുമാറിന്റെ വാക്കുകൾ..!!

95

എം.ജി. ശ്രീകുമാർ മലയാളചലച്ചിത്ര പിന്നണി ഗായകനും, സംഗീത സംവിധായനും, ടെലിവിഷൻ അവതാരകനുമാണ്. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണി ഗാനങ്ങൾ പാടിയിട്ടുള്ള എം ജി ശ്രീകുമാർ, 1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ കൂടിയാണ് ചലച്ചിത്ര രംഗത്തെത്തിയത്.

സഹോദരൻ എം. ജി രാധാകൃഷണൻ സംഗീത സംവിധായകനും, കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി കെ. ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശിയ അവാർഡ് നേടിയിട്ടുണ്ട്.

ഇപ്പോഴിതാ, വിശ്വാസങ്ങളെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് എം ജി ശ്രീകുമാർ, ജ്യോതിഷത്തിൽ തനിക്ക് യാതൊരു വിശ്വാസവും ഇല്ല എന്നും അതൊക്കെ നമുക്ക് സമാധാനം ലഭിക്കാൻ വേണ്ടി മാത്രം ഉള്ളത് ആണ് എന്നും എം ജി ശ്രീകുമാർ പറയുന്നു.

അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് നടി മോനിഷയുടെ ജീവിതം എന്നാണ് എം ജി ശ്രീകുമാർ പറയുന്നത്. ഒരു പ്രമുഖ ജ്യോത്സ്യൻ വിവാഹിത ആകും എന്നും രണ്ട് കുട്ടികളുടെ അമ്മ ആകും എന്നൊക്കെ പറഞ്ഞിട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആൾ പോയില്ലേ എന്നാണ് എം ജി ശ്രീകുമാർ ചോദിക്കുന്നത്.

You might also like