കോഹ്ലി ഇല്ലെങ്കിലും വിജയം നേടാൻ രോഹിതിന് കഴിയും; സൗരവ് ഗാംഗുലി..!!

84

ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും ഊർജസ്വലമായ ക്യാപ്റ്റൻ വിരാട് കോലിയെ ബിസിസിഐ തന്നെ പുറത്താക്കി ഇരിക്കുകയാണ്. തുടർച്ചയായ ഫോമില്ലായിമയാണ് കോഹ്ലിക്ക് വിനയായത് എന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇപ്പോൾ കോഹ്ലിക്ക് ശേഷം രോഹിത് ശർമ്മ എന്തുകൊണ്ട് ഇന്ത്യൻ ടീം നായകനായി എത്തുന്നു എന്നുള്ളതിന് ബിസിസിഐ അധ്യക്ഷനും അതുപോലെ മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി ഇപ്പോൾ വെളിപ്പെടുത്തൽ നടത്തി ഇരിക്കുകയാണ്.

കൊഹ്‍ലിയെക്കാൾ പ്രായക്കൂടുതൽ ഉള്ള അധികനാൾ ക്യാപ്റ്റൻ ആയി തുടരാൻ കഴിയില്ല എങ്കിൽ കൂടിയും രോഹിത് ശർമ്മയെ നായകൻ ആക്കാൻ ഉള്ള കാരണം ഇതാണ് എന്ന് ഗാംഗുലി പറയുന്നു. രോഹിത് ശർമയിൽ ഉള്ള മികവ് തന്നെ ആണ് ഇതിനുള്ള കാരണം. രോഹിത് ശർമയിൽ സെലക്ടർമാർക്ക് പ്രതീക്ഷ ഉണ്ട്.

അതുകൊണ്ട് തന്നെ ആണ് അദ്ദേഹത്തിനെ പിന്തുണച്ചത്. മികച്ച പ്രകടനങ്ങളും വിജയങ്ങളും കണ്ടെത്താൻ രോഹിത് പുത്തൻ മാർഗങ്ങൾ കണ്ടെത്തും എന്ന് തന്നെ ആണ് എന്റെയും അവരുടെയും പ്രതീക്ഷ. ഐപിഎലിൽ രോഹിത് ശർമയ്ക്ക് മികച്ച റെക്കോർഡ് ആണ് ഉള്ളത്.