വിദേശ പര്യടനങ്ങൾക്കിടെ ഒരേ മുറിയിൽ കിടക്കാൻ ദ്രാവിഡ് സമ്മതിക്കില്ല; ഭർത്താവിന്റെ ശീലങ്ങളെ കുറിച്ച് ഭാര്യ വിജേത പറയുന്നു..!!

1,885

ഇന്ത്യൻ ക്രിക്കറ്റിന്റെ വൻ മതിൽ എന്ന് അറിയപ്പെടുന്ന താരം ആണ് രാഹുൽ ദ്രാവിഡ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായ ദ്രാവിഡ് ഇന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ കൂടി ആണ്.

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനും ആണ് രാഹുൽ ദ്രാവിഡ്. തന്റെ ഭർത്താവിന് ഉള്ള ശീലങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ ഭാര്യ വിജേത പെൻഡർക്കർ. കുടുംബം ഒരിക്കലും അദ്ദേഹത്തിന്റെ കരിയറിൽ ഒരു ബാധ്യത ആയി മാറരുത് എന്നുള്ള നിർബന്ധം തങ്ങൾക്ക് ഉണ്ടായിരുന്നു എന്ന് വിജേത പറയുന്നു.

അതുകൊണ്ടു തന്നെ വിദേശ പര്യടനങ്ങൾ പോകുമ്പോൾ വിവാഹം കഴിഞ്ഞ സമയത്തിൽ താൻ ഒരിക്കലും ഒപ്പം പോകാറില്ല എന്ന് പറയുന്നു. രണ്ട് കുട്ടികൾ ആയ ശേഷം ആണ് ഞങ്ങൾ ഒന്നിച്ചു യാത്രകൾ പോകാൻ തുടങ്ങിയത്. എന്നാൽ ഞങ്ങൾ രണ്ടുമുറികളിൽ ആണ് താമസിച്ചിരുന്നത്.

മത്സരത്തിന് തലേദിവസം അദ്ദേഹത്തിന് സ്വകാര്യത നൽകാറുണ്ട്. രാഹുൽ തന്റെ റൂമിൽ യോഗ ചെയ്യും. മറ്റ് പരിശീലനങ്ങൾ ചെയ്യും. ഞാനും കുട്ടികളും വേറെ റൂമിൽ ആയിരിക്കും.

അതുപോലെ തന്നെ യാത്രകൾക്ക് ബാഗ് പാക്ക് ചെയ്യാൻ ഒക്കെ രാഹുൽ തന്നോട് പറയും എങ്കിൽ കൂടിയും ക്രിക്കറ്റ് കിറ്റ് മറ്റൊരാളെ കൊണ്ടും തൊടീക്കില്ല എന്ന് വിജേത പറയുന്നു.

പോകുമ്പോൾ രണ്ട് ജോഡി ഡ്രസ്സ് മാത്രം ആണ് കൊണ്ട് പോകുക ഉള്ളൂ.. ബ്രാൻഡഡ് വാച്ചുകൾ വസ്ത്രങ്ങൾ ഒന്നും തന്നെ അദ്ദേഹം കൊണ്ടുപോകില്ല. വിജേത പറയുന്നു.