ഇന്ത്യ വമ്പൻ ജയങ്ങൾ നേടി; പക്ഷെ സെമിയിലേക്ക് പോകണമെങ്കിൽ ന്യൂസിലാൻഡ് തോൽക്കണം..!!

99

വമ്പൻ ടീമുകളായ പാകിസ്ഥാനും ന്യൂസിലാൻഡിനും എതിരായ മത്സരങ്ങളിൽ ദയനീയ തോൽവികൾ വഴങ്ങിയ ഇന്ത്യൻ കുഞ്ഞൻ ടീമുകളായ അഫ്ഗാനിസ്ഥാനെയും സ്കോട്ലാൻഡിന്റെയും അടിച്ചു നിലംപരിശാക്കി വമ്പൻ വിജയങ്ങൾ നേടി എങ്കിൽ കൂടിയും സൂപ്പർ 12 ൽ നിന്നും സെമിയിലേക്ക് എത്തുക എന്നുള്ളത് അത്രക്കും സുഖകരമായ കാര്യങ്ങൾ ഒന്നുമല്ല.

കാരണം മൂന്നു വിജയങ്ങൾ നേടി നിൽക്കുന്ന ന്യൂസിലാൻഡ് അടുത്ത കളിയിൽ അഫ്ഗാനിസ്ഥാനോട് തോറ്റാൽ മാത്രമേ ഇന്ത്യക്കു സാദ്യതയുള്ളൂ. അതെ സമയം രണ്ട് മത്സരങ്ങൾ ജയിച്ച അഫ്ഗാനിസ്ഥാൻ വമ്പൻ മാർജിനിൽ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ സ്ഥിതി ഇന്ത്യൻ ടീമിന് വിപരീതമാകും. ലോകോത്തര ടീമിന് ബാഗ് പാക്ക് ചെയ്തു ഇന്ത്യയിലേക്ക് പോരാം.

വെള്ളിയാഴ്ച നടന്ന ഇന്ത്യ സ്കോട്ലൻഡ് മത്സരത്തിൽ ഈ ടൂർണ്ണമെന്റിൽ ആദ്യമായി ടോസ് ലഭിച്ച ഇന്ത്യൻ ടീം ബൗളിംഗ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. 3 ഓവറിൽ 15 റൺസ് മാത്രം കൊടുത്തു മുഹമ്മദ് ഷമി മൂന്നു വിക്കറ്റും 4 ഓവർ എറിഞ്ഞ ജഡേജ 15 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയതോടെ സ്കോട്ലൻഡ് സ്കോർ 85 ൽ ഒതുങ്ങി.

തുടർന്ന് ബാറ്റിംഗ് ഇറങ്ങിയപ്പോൾ ദീപാവലി വെടിക്കെട്ട് തന്നെ ആയിരുന്നു രോഹിത് ശർമയും രാഹുലും ചേർന്ന് നടത്തിയത്. രാഹുൽ 19 ബോളിൽ 50 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ്മ 16 ബോളിൽ 30 റൺസ് നേടി പുറത്തായി. സൂര്യ കുമാർ മാധവ് സിക്സ് പറത്തി ആയിരുന്നു ഇന്ത്യക്കു 6.3 ഓവറിൽ വിജയം നേടി കൊടുത്തത്.

വിക്കറ്റ് വിജയം നേടിയ ഇന്ത്യ നാലു മത്സരങ്ങളിൽ നിന്നും 2 വിജയങ്ങൾ നേടി നാലാം സ്ഥാനത്തിൽ ആണ്. രണ്ടു വിജയങ്ങൾ നേടിയ അഫ്ഘാനിസ്ഥാൻ ആണ് മൂന്നാം സ്ഥാനത്തിൽ. രണ്ടാം സ്ഥാനത്തിൽ 3 വിജയങ്ങൾ നേടിയ ന്യൂസിലാൻഡ് ആണെങ്കിൽ തോൽവി അറിയാതെ സെമിയിലേക്ക് പോകുകയാണ് പാകിസ്ഥാൻ.