ഇന്ത്യക്ക് വീണ്ടും ബാറ്റിങ് തകർച്ച; ഇത്തവണ 50 കടക്കുമോ എന്ന് സംശയം..!!

29

ന്യൂസിലാന്റിൽ പരമ്പര വിജയം നേടി എങ്കിലും കഴിഞ്ഞ മത്സരത്തിൽ നേടിയ ദയനീയ തോൽവിക്ക് ശേഷം ന്യൂസിലാന്റിന് എതിരായ അവസാന ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച.

പരിക്കിൽ നിന്നും തിരിച്ചെത്തിയ ധോണി 1 റൺസ് മാത്രമെടുത്ത് പുറത്തായി. 12 ഓവർ കഴിയുമ്പോൾ 4ന് 27 എന്ന നിലയിൽ ആണ് ഇന്ത്യ.

യുവതാരം ഗിൽ ആണ് ഇന്ത്യൻ ഇന്നിംഗ്‌സിൽ ഇതുവരെ ടോപ്പ് സ്‌കോറർ, 7 റൺസ് ആണ് നേടിയത്. രോഹിത് ശർമ്മ (2), ശിഖർ ധവാൻ (6), ധോണി (1), ഗിൽ (7) എന്നീ വിക്കറ്റുകൾ ആണ് നഷ്ടമായത്.

ഹെന്രെ, ബോൾട്ട് എന്നിവർ 2 വിക്കറ്റുകൾ വീതം നേടി.