അവൻ ക്യാച്ച് വിട്ടതാണ് പരാജയ കാരണം; സ്വന്തം കളിക്കാരനെ തള്ളിപ്പറഞ്ഞ് പാക് ക്യാപ്റ്റൻ ബാബർ അസം..!!

5,064

ഇത്തവണത്തെ ടി 20 വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ വിജയ സാധ്യതയുള്ള ടീം ആയിരുന്നു പാകിസ്ഥാൻ. തോൽവികൾ അറിയാതെ ആണ് പാക് ടീം സൂപ്പർ 12 ൽ നിന്നും സെമി ഫൈനലിലേക്ക് എത്തിയത്.

സെമിയിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓക്ക് ടീം വമ്പൻ സ്കോർ നേടിയിട്ടും മാത്യു വെയിഡ് എന്ന പോരാളിക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നു.

തുടർച്ചയായി സിക്‌സറുകൾ നേടി ആയിരുന്നു മാത്യു വിജയത്തിലേക്ക് ഓസീസിനെ കൊണ്ടുപോയത്. എന്നാൽ ആ ഒരു ക്യാച്ച് നഷ്ടപ്പെടുത്തി ഇല്ലായിരുന്നു എങ്കിൽ വിജയം തങ്ങൾക്ക് തന്നെ ആകുമായിരുന്നു എന്നാണ് പാക്ക് ക്യാപ്റ്റൻ ബാബർ അസം പറയുന്നത്.

തങ്ങളുടെ തന്നെ ബൗളർ ഹസൻ അലിയെ ആണ് ബാബർ നിശിതമായി വിമർശിച്ചത്. വമ്പൻ വിമർശനം ആണ് പരസ്യമായി നടത്തിയത് എങ്കിൽ കൂടിയും തുടർന്ന് ആശ്വാസം നിറഞ്ഞ വാക്കുകൾ പറയുകയും ചെയ്തു. ബമ്പർ പറഞ്ഞത് ഇങ്ങനെ..

ആ ക്യാച്ച് നഷ്ടപ്പെടുത്തിയത് നിർണായകമായി. വെയിഡിന്റെ വിക്കറ്റ് എടുക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നു. എന്നാൽ ഇതൊക്കെ മത്സരത്തിന്റെ ഭയമായിരുന്നു. ഹസൻ അലി ഞങ്ങളുടെ പ്രധാന ബോളറാണ്.

നിരവധി മത്സരത്തിൽ അദ്ദേഹം പാക് ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. കളിക്കാർ ക്യാച്ച് വിട്ടുകളയുന്നത് സ്വാഭാവികമാണ്. അദ്ദേഹം നന്നായി പോരാടുന്ന താരമാണ്. അതുകൊണ്ട് ഹസൻ അലിയെ ഈ മോശം സമയത്ത് ഞാൻ പൂർണ്ണമായും പിന്തുണ നൽകുന്നു.

അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. എല്ലാവരും എല്ലാ ദിവസവും നന്നായി കളിക്കണമെന്നില്ല. അദ്ദേഹം നിരാശനാണ്. ആ നിരാശയിൽ നിന്ന് അദ്ദേഹത്തെ പുറത്തു കടത്താൻ ഞങ്ങള്‍ എല്ലാവരും ശ്രമിക്കും’ ബാബർ അസം പറഞ്ഞു.

19 ആം ഓവറിലെ മൂന്നാമത്തെ ഡെലിവറി മിഡ് വിക്കറ്റ് ബൗണ്ടറി ഏരിയയിലേക്കാണ് മാത്യു വെയിഡ് അടിച്ചത്. എന്നാൽ വെയിഡിന്റെ ടൈമിംഗ് തെറ്റി. ക്യാച്ചിനായി ഹസൻ അലി ഓടിയെത്തിയെങ്കിലും കണക്കു കൂട്ടല്‍ പിഴച്ചു.

പന്ത് സുരക്ഷിതമായി കൈപ്പിടിയിൽ ഒതുക്കാൻ അലിക്ക് കഴിഞ്ഞില്ല. പിന്നീടുള്ള ഷഹീൻ അഫ്രീദിയുടെ മൂന്ന് ഡെലിവറിയും നിലം തൊടീക്കാതെ വെയിഡ് പറത്തി. ഓസ്‌ട്രേലിയൻ ടീം ഫൈനലിലേക്ക് എത്തിയപ്പോൾ പാക് ടീം ബാഗ് പാക്ക് ചെയ്തു.

You might also like