ഇന്ത്യക്ക് തിരിച്ചടി, ശിഖർ ധവാന് പരിക്ക്; ലോകകപ്പ് ടീമിൽ നിന്നും പുറത്ത്..!!

74

ഇന്ത്യൻ ആരാധകര്ക്ക് നിരാശ നൽകി പുതിയ വാർത്ത, ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തിൽ നിർണായക സെഞ്ചുറി അടിച്ച ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ ശിഖർ ധവാന് പരിക്ക്. കഴിഞ്ഞ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് എതിരെ കളിക്കുമ്പോൾ ആണ് കൈ വിരലുകൾക്ക് പരിക്കേറ്റത്.

ധാവനെ വിരലുകൾക്ക് പൊട്ടൽ ഉണ്ടെന്നാണ് സ്കാനിങ് റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് ആഴ്ചത്തേക്കാണ് ശിഖർ ധവാന് ഡോക്ടർമാർ വിശ്രമം അനുവദിച്ചിരിക്കുന്നത്. ധവാന് പകരമായി റിഷദ് പന്തിനെ ടീമിൽ ഉൾപ്പെടുത്തും എന്നാണ് അറിയുന്നത്.

ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വമ്പൻ തിരിച്ചടി തന്നെയാണ് ഈ വാർത്ത.