കരിയറിൽ ആദ്യമായി ആ നേട്ടം കൈവരിച്ച് പൂജാര; എന്തായിരിക്കും ഈ മാറ്റത്തിനു കാരണം..!!

36

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെതായ ഇടം ഉള്ള താരമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര. എന്നാൽ സമയമെടുത്തു മികച്ച സ്‌കോറുകൾ കണ്ടെത്തുമെങ്കിലും സിക്‌സറുകൾ നേടാൻ കഴിയാത്തവൻ എന്നുള്ള ചീത്തപ്പേര് കൂടി ഉള്ള കളിക്കാരൻ ആണ് പൂജാര. എന്നാൽ ഇപ്പോൾ പ്രേതം കേറിയത് പോലെയാണ് ഇദ്ദേഹത്തിന്റെ കളി.

ഏകദിന, ട്വന്റി – 20 ടീമുകളിലേക്ക് പരിഗണിക്കപ്പെടാത്ത താരം ഇപ്പോൾ ദക്ഷിണാഫ്രിക്കക്ക് എതിരെയുള്ള മത്സരത്തിൽ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ 2 സിക്സ് ആണ് താരം പറത്തിയത്. രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും താരം ഒരു സിക്സ് അടിക്കാൻ മറന്നില്ല. ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തി താൻ ഏത് ഫോർമാറ്റിലും കളിക്കാൻ തയ്യാറാണ് എന്ന് തെളിയിച്ചിരിക്കുകയാണ് പൂജാര. കരിയറിൽ ആദ്യമായി ആണ് പൂജാര രണ്ട് കളികളിൽ തുടർച്ചയായി സിക്സ് അടിക്കുന്നത്.