രോഹിത് ശർമയെ ഒഴിവാക്കി കോഹ്ലി വീണ്ടും; ആരാധകർക്ക് രോഷം..!!

37

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഉപനായകൻ രോഹിത് ശർമയും തമ്മിൽ ഉള്ള അഭിപ്രായ ഭിന്നതയും അസ്വാരസ്യങ്ങളും പലയിടത്തും നിന്നും വാർത്തയായി ഇപ്പോൾ എത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ആക്കം കൂട്ടുന്നു രീതിയിൽ ആണ് കോഹ്ലി ഷെയർ ചെയിത പുതിയ ഫോട്ടോയും കാരണമായി മാറുകയാണ്.

സ്‌ക്വാഡ് എന്ന അടിക്കുറിപ്പോടെ കോഹ്ലി ഷെയർ ചെയിത ചിത്രത്തിൽ രോഹിത് ശർമ്മ ഇല്ലാതെയാണ് വന്നിരിക്കുന്നത്, ഒരുവരും തമ്മിൽ ഭിന്നത ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഈ ചിത്രം എന്നാണ് ആരാധകർ പറയുന്നത്.

ചിത്രത്തിൽ രവീന്ദ്ര ജഡേജ, നവദീപ് സെയിനി, ഖലീൽ അഹ്മദ്, ശ്രേയാസ് അയ്യർ, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, ലോകേഷ് രാഹുൽ എന്നിവർക്കൊപ്പമാണ് കോലിയുടെ ചിത്രം. ചിത്രത്തിൽ ടീം അംഗങ്ങൾ എല്ലാവരും ഉൾക്കൊണ്ടിട്ടില്ലെങ്കിലും രോഹിത് ശർമ്മ എവിടെ എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.

എന്നാൽ ട്വിറ്ററിൽ കോഹ്ലി പങ്കുവെച്ച ചിത്രത്തിന് ഉള്ള മറുപടിയായി ശിഖർ ധവാൻ, ഋഷിദ് പന്ത്, ബുവനേശ്വർ കുമാർ എന്നിവർക്ക് ഒപ്പമുള്ള രോഹിതിന്റെ ചിത്രം ആരാധകൻ പങ്കുവെച്ചു.

https://twitter.com/imSLolge/status/1157123439682936833?s=19