അവസാനം വരെ ആവേശം; ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്..!!

23

ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലണ്ടിന് സമാധാനിക്കാം, 1975ൽ ലോകകപ്പ് തുടങ്ങി 2019ൽ ആദ്യമായി ലോകകപ്പ് കിരീടം ചൂടിയിരിക്കുകയാണ് ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ അതേ അമ്പത് ഓവറിൽ ഇംഗ്ലണ്ടും 241 റൺസ് നേടുകയായിരുന്നു.

തുടർന്ന് കളി ആവേശകരമായ സൂപ്പർ ഓവറിലേക്ക് മാറുകയായിരുന്നു, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടിയപ്പോൾ ന്യൂസിലാൻഡും 15 റൺസ് തന്നെ നേടി എങ്കിൽ കൂടിയും, കൂടുതൽ ബൗണ്ടറി നേടിയതിന്റെ ആനുകൂല്യത്തിൽ ഇംഗ്ലണ്ട് കപ്പ് എടുക്കുകയായിരുന്നു. വമ്പൻ അടികൾ കൊണ്ട് ഇംഗ്ലണ്ടിന് ആവേശം നൽകിയ ബെൻ സ്ട്രോസ് ആണ് കളിയിലെ താരം.

You might also like