ലോകകപ്പിന് ശേഷം ധോണി വിരമിക്കും; വെളിപ്പെടുത്തലുമായി ബിസിസിഐ അംഗം..!!

26

ഈ ലോകകപ്പ് മത്സരത്തിൽ മികച്ച ഇന്നിംഗ്സുകൾ ഉണ്ടായിട്ട് പോലും ഫോം ഇല്ല എന്ന പേരിൽ അടക്കം നിരവധി പഴികളും അതിനോടൊപ്പം ഒട്ടേറെ ട്രോളുകളും ഏറ്റുവാങ്ങുകയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ മഹേന്ദ്ര സിംഗ് ധോണി.

ലോകകപ്പോടെ ധോണി വിരമിക്കും എന്നാണ് ബിസിസിഐ അംഗം നൽകുന്ന സൂചനകൾ, ഇന്ത്യ ലോകകപ്പ് ഫൈനൽ കളിക്കുക ആന്നെങ്കിൽ അതായിരിക്കും ധോണിയുടെ അവസാന മത്സരം എന്നും പറയുന്നു.

” ധോണിയെ കുറിച്ച് ഒന്നും മുൻകൂട്ടി പറയാൻ കഴിയില്ല എങ്കിൽ കൂടിയും, ലോകകപ്പിന് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഉള്ള സാധ്യത ഇല്ല എന്നും അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞത് അപ്രതീക്ഷിതമായി ആണ് എന്നും അതുപോലെ തന്നെയാണ് ഈ തീരുമാനം എന്നും മുതിർന്ന ബിസിസിഐ അംഗമത്തെ ഉദ്ധരിച്ച് മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഏഴ് ഇന്നിംഗ്‌സിൽ നിന്നും 223 റൺസ് ആണ് ഇൻഡ്യൻ മുൻ നായകൻ കൂടിയായ ധോണിയുടെ സമ്പാദ്യം.

You might also like