രോഹിത്ത് നായകൻ ആകുമോ എന്നുള്ള ഭയം; കോഹ്ലിയുടെ പുതിയ തീരുമാനത്തിന് കാരണം..!!

20

ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരം രോഹിത് ശർമയാണ്, അതിനൊപ്പം ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയാണ് രോഹിത് ശർമ. ലോകകപ്പിന് ശേഷം ഇന്ത്യയുടെ ആദ്യ വിദേശ പര്യടനം വെസ്റ്റിൻഡീസിലേക്കാണ്.

ലോകകപ്പിന് ശേഷം ഇന്ത്യൻ നായകന്മാരെ വിഭജിക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു, ഇതിന് ഒപ്പം ഇന്ത്യൻ ടീമിൽ തമ്മിലടി ഉണ്ടെന്നുള്ള അടക്കം പറച്ചിലുകൾക്ക് ആക്കാം കൂട്ടുകയാണ്, വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്നും കോഹ്ലിക്കും ധോണിക്കും വിശ്രമം നൽകും എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വാർത്ത.

എന്നാൽ കോഹ്ലി വിശ്രമം ആവശ്യം ഇല്ല എന്നും ടീമിൽ ചേരാൻ തയ്യാറാണ് എന്നുമാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ആയിരിക്കും ടീമിനെ നയിക്കാൻ ഇരിക്കെ, കോഹ്ലിയുടെ പുതിയ തീരുമാനത്തിലൂടെ കോഹ്ലി തന്നെ ഏകദിന 20 20 നായകനായി തുടരും.

ആഗസ്റ്റ് 3 മുതൽ ആണ് വിൻഡീസ് പര്യടനം, വെള്ളിയാഴ്ചയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക, സെമിയിൽ ധോണിയെ വൈകി ഇറക്കിയ കോഹ്ലിയുടെ തീരുമാനം ഏറെ വിവാദം ആയിരുന്നു. ഇതോടെയാണ് ധോണിക്ക് ഒപ്പം കോഹ്ലിക്ക് എതിരെയും ആക്ഷേപങ്ങൾ ഉണ്ടായത്.