ഓസീസിന് എതിരെ നേടിയത് ചരിത്ര വിജയം; ലോകകപ്പ് ഫൈനൽ ഇംഗ്ലണ്ടും ന്യൂസിലാണ്ടും തമ്മിൽ..!!

26

അങ്ങനെ 2019 ലോകകപ്പിന് ഒരു പ്രത്യേകതകൂടി, ലോകകപ്പിൽ ആര് ജയിച്ചാലും ആദ്യമായി കിരീടം നേടുന്ന ടീം ആയി മാറും.

ശക്തരായ ഓസീസിന് ആതിഥേയർ ആയ ഇംഗ്ലണ്ട് നിഷ്പ്രയാസം ആണ് കീഴടക്കിയത്. മറ്റൊരു ടീമിനും നേടാൻ കഴിയാത്ത റെക്കോര്ഡുമായി ആണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തുന്നതും.

ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ആണ് ആസ്‌ട്രേലിയ സെമിയിൽ തോൽക്കുന്നത്, 49 ഓവറിൽ 223 റൺസ് നേടിയ ഓസ്‌ട്രേലിയ മുന്നിൽ വെച്ച വിജയ ലക്ഷ്യം ഇംഗ്ലണ്ട് വെറും 32 ഓവറിൽ പിന്നിടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടീമിന്റെ ഓപ്പണിങ് നിര തകർന്ന് അടിഞ്ഞപ്പോൾ, സ്മിത്ത് (85) നടത്തിയ രക്ഷാപ്രവർത്തനം ആണ് ഓസീസിന് ഭേദപ്പെട്ട റൺസ് നേടിക്കൊടുത്തത്.

ഓസീസ് റൺസ് കണ്ടെത്താൻ വിഷമിച്ചപ്പോൾ, ഇംഗ്ലണ്ട് വെറും 32.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കൈവരിക്കുക ആയിരുന്നു.

സെമിയിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ ന്യൂസിലാൻഡ് ആണ് ഇംഗ്ലണ്ടിന്റെ എതിരാളി. ഞായറാഴ്ചയാണ് ഫൈനൽ.

You might also like