ഇന്ത്യൻ പരാജയത്തിന് കാരണം ആയത് കോഹ്ലിയുടെ ആ മണ്ടൻ തീരുമാനം; സച്ചിനും ഗാംഗുലിയും ലക്ഷ്മണനും..!!

85

ഇന്ത്യൻ ടീം സെമി ഫൈനൽ മത്സരത്തിൽ പൊരുതിയാണ് തോറ്റത് എങ്കിൽ കൂടിയും ഇന്ത്യൻ ഓപ്പണിങ് നിര ഈ ലോകകപ്പിൽ ആദ്യമായി പരാജയം ആയപ്പോൾ വിജയിക്കാൻ ഉള്ള വമ്പൻ അവസരം ഇല്ലാതെയാക്കിയത് കോഹ്ലിയുടെ ആ തീരുമാനം തന്നെ ആയിരുന്നു എന്നാണ് ഇന്ത്യയുടെ എല്ലാക്കാലത്തെയും മികച്ച താരങ്ങൾ അടിവരയിട്ട് പറയുന്നു.

അവസരങ്ങൾക്ക് ഒത്ത് ബാറ്റ് ചെയ്യാൻ കഴിവുള്ള ഇന്ത്യയുടെ മുൻ നായകൻ കൂടിയായ ധോണിയെ ബാറ്റിംഗ് ഓർഡറിൽ വൈകി ഇറക്കിയതിന് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് പരിശീലകൻ രവി ശാസ്ത്രിയും നായകൻ കോഹ്ലിയും.

മൂന്ന് വിക്കറ്റുകൾ തുരു തുരാ വീണപ്പോൾ ധോണിയെ ഇറക്കുന്നതിന് പകരം, ഹർദിക് പാണ്ഡ്യ, പന്ത്, ദിനേശ് കാർത്തിക്ക് എന്നിവരെ ഇറക്കിയ ശേഷം ഏഴാമൻ ആയി ആണ് ധോണി എത്തിയത്.

ധോണി പാണ്ഡ്യക്ക് മുമ്പ് ഇറങ്ങണമായിരുന്നു. അത് തന്ത്രപരമായ വൻ മണ്ടത്തരമായി. ധോണി ദിനേഷ് കാർത്തിക്കിന് മുമ്പ് എത്തണമായിരുന്നു. ധോണിയെ വേണ്ട, ധോണിക്ക് അനുകൂലമായ സാഹചര്യമായിരുന്നു അത്. 2011ൽ യുവരാജിന് മുന്നേ ധോണിയെ ഇറക്കിയതും വിജയം നേടിയതും ചൂണ്ടിക്കാട്ടി ആയിരുന്നു വിവിഎസ് ലക്ഷ്മൺ വിലയിരുത്തൽ ഇങ്ങനെ ഒരു വിലയിരുത്തൽ നടത്തിയത്.

ഇന്ത്യക്ക് ആ സമയത്ത് വേണ്ടത് അനുഭവ പരിചയമായിരുന്നു. ഋഷഭ് പന്ത് ബാറ്റ് ചെയ്യുന്ന സമയത്ത് ധോണിയുണ്ടായിരുന്നെങ്കിൽ ആ ഷോട്ട് കളിക്കരുത് എന്ന് പറഞ്ഞേനെ. അദ്ദേഹത്തിന്റെ ബാറ്റിങ് മാത്രമല്ല മനസാന്നിധ്യവും ആ ഘട്ടത്തിൽ ആവശ്യമാണ്. ജഡേജ ബാറ്റ് ചെയ്ത സമയത്ത് ധോണിയുണ്ടായിരുന്നു. ആശയവിനിമയം വലിയ കരുത്ത് തന്നെയാണ്. സൗരവ് ഗാംഗുലിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

ധോണി അവസരങ്ങൾക്ക് ഒത്ത് കളിക്കുകയും കൂടെ ബാറ്റ് ചെയ്യുന്നവർക്ക് അനുയോജ്യമായ ഉപദേശങ്ങൾ നൽകാൻ കഴിയുന്ന ആൾ ആയിരുന്നു, അദ്ദേഹത്തെ നേരത്തെ ഇറക്കണം എന്നായിരുന്നു സച്ചിനും വാദിച്ചത്. ധോണിയുടെ അവസാന ലോകകപ്പ് കൂടിയാണ് ഇതൊക്കെ അവസാനമായിരിക്കുന്നത്.

You might also like