വമ്പൻ റൺസ് നേടാനുള്ള കഴിവ് ന്യൂസിലാന്റിന് ഉണ്ട്, പക്ഷെ അവനെ പേടിക്കേണ്ടി വരും; വെട്ടോറി..!!

43

നാളെയാണ് ലോകകപ്പിലെ ആദ്യ സെമി ഫൈനൽ, ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഉള്ള മത്സരത്തിൽ ബൂംറയെ നേരിടേണ്ടി വരുന്നത് ദുഷ്‌കരം ആയിരിക്കും എന്ന് ഡാനിയേൽ വെട്ടോറി പറയുന്നു.

നാളെ ഇന്ത്യ നേരിടാൻ ഇറങ്ങുന്ന ന്യൂസിലാൻഡ് ടീമിന് മുൻ നായകൻ വെട്ടോറി നൽകുന്ന മുന്നറിയിപ്പ്, ആവനാഴിയിൽ ഒട്ടേറെ ആയുധങ്ങൾ ഉള്ള ബോളർ ആണ് ജാസ്പ്രിറ്റ് ബൂംറ എന്നും വെട്ടോറി പറയുന്നു.

ഇംഗ്ലണ്ട് ടീം ശ്രമിച്ച പോലെ ചെയ്യുന്നത് ആയിരിക്കും അഭികാമ്യം എന്നും വെട്ടോറി അഭിപ്രായപ്പെടുന്നു, ബൂംറയെ ക്ഷമയോടെ നേരിട്ട ഇംഗ്ലണ്ട് മറ്റ് ഇന്ത്യൻ ബോളന്മാർക്ക് നേരെ ആഞ്ഞടിച്ച് കളിക്കുക ആയിരുന്നു അതിന്റെ ഗുണവും അവർക്ക് ലഭിച്ചിരുന്നു.

ഒരു വൻ മാർജിൻ നേടാനുള്ള എല്ലാ കഴിവും ന്യൂസിലൻഡ് ടീമിനുണ്ടെന്ന് പറയുന്ന വെട്ടോറി ഇതുവരെ ആ കഴിവ് ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കൂട്ടിചേർത്തു. വിക്കറ്റ് വേട്ടയിൽ ഇന്ത്യൻ ബോളന്മാരിൽ ഒന്നാമതാണ് ബൂറയുടെ സ്ഥാനം.

You might also like