നിർഭയ കേസ്; നാലു പ്രതികളെയും ഒരേ സമയം തൂക്കിലേറ്റി; രാജ്യം ആഘോഷിക്കുന്നു..!!

85

അങ്ങനെ നിർഭയക്ക് നീതി ലഭിച്ചു. നിർഭയ കേസിൽ നാല് പ്രതികളേയും തൂക്കിലേറ്റിയത് ഒരേസമയം. തിഹാർ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ഡോക്ടർമാർ പ്രതികളുടെ മരണം ഉറപ്പുവരുത്തി. കൃത്യനിർവഹണം യഥാസമയം നടന്നുവെന്ന് ജയിലധികൃതർ വ്യക്തമാക്കി.

ചട്ട പ്രകാരം മരണം ഉറപ്പു വരുത്തുന്നതിനായി പ്രതികളെ നാല് മണിക്കൂറോളം തൂക്കി നിർത്തി. ആരാച്ചാരായ പവൻ ജല്ലാദിനെ സഹായിക്കാൻ നാല് പേരെ അധികൃതർ ചുമതലപ്പെടുത്തിയിരുന്നു.

ഇവർ പ്രതികളുടെ കഴുത്തിൽ തൂക്കുകയർ അണിയിച്ചു. കൃത്യം 5.30 ന് നാല് പ്രതികളേയും തൂക്കിലേറ്റി. 5.31 ന് ഇക്കാര്യം ജയിൽ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

You might also like