ചുവപ്പിന്റെ പ്രൗഢിയിൽ താരറാണിയെപോലെ സാനിയ ഇയ്യപ്പൻ..!!

3,668

ബാലതാരവും സഹതാരവും ഒക്കെകയായി എത്തിയ സാനിയ ഇയ്യപ്പൻ ആദ്യമായി നായികയായി എത്തിയത് ക്വീൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

ബാല്യകാല സഖി എന്ന മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ഇഷ തൽവാറിന്റെ ചെറുപ്പ കാലം അഭിനയിച്ച് കൊണ്ടാണ് സാനിയ ഇയ്യപ്പൻ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

മികച്ച നർത്തകിയും മോഡലും ആയ താരം ഡി ഫോർ ഡാൻസ് എന്ന മഴവിൽ മനോരമ നടത്തിയ ഷോയിൽ മത്സരാർത്ഥി ആയി എത്തി ശ്രദ്ധ നേടിയ താരം കൂടി ആണ്.

തുടർന്ന് അപ്പോത്തിക്കരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളുടെ വേഷത്തിൽ എത്തിയ സാനിയ എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ പാർവതിയുടെ ബാല്യകാലവും അഭിനയിച്ചിരുന്നു.

എന്നാൽ സാനിയ എന്ന അഭിനേതാവ് ശ്രദ്ധ നേടിയത് ക്വീൻ എന്ന ചിത്രത്തിൽ ചിന്നു എന്ന നായിക വേഷത്തിൽ എത്തിയതോടെ ആയിരുന്നു.

കൂടാതെ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ ജാൻവി എന്ന കഥാപാത്രത്തിൽ കൂടി വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ശാലീന സുന്ദരികൾ ഒട്ടേറെ ഉള്ള മലയാളം സിനിമയിൽ ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരം ആണ് സാനിയ.

സാനിയ നടത്തുന്ന ഫോട്ടോഷൂട്ടുകൾ എന്നും ആരാധകർക്ക് ആവേശം ആയിട്ടുള്ളത് തന്നെ ആണ്. അത്തരത്തിൽ ഉള്ള ഒരു ഫോട്ടോഷൂട് ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ദിനംപ്രതി നിരവധി ഫോട്ടോഷൂട്ടുകൾ വരുന്ന സോഷ്യൽ മീഡിയയിൽ സാരിയിൽ പ്രൗഢമായ വേഷത്തിൽ തന്നെയാണ് സാനിയ എത്തുന്നത്.

ചുവന്ന സാരിയിൽ തന്റെ സൗന്ദര്യം എത്രത്തോളമുണ്ടെന്ന് സാനിയ കാണിക്കുക തന്നെ ചെയ്യുന്നത്. ഏത് വേഷത്തിലും തനിക്ക് സൗന്ദര്യം കാണിക്കാൻ കഴിയുമെന്ന് ഒരിക്കൽ കൂടി കാണിക്കുകയാണ് സാനിയ എന്ന മലയാള സിനിമയുടെ രാജകുമാരി.