അറിവുകൾ തേടി അവളുടെ യാത്ര; വ്യത്യസ്തമായ ഫോട്ടോഷൂട്ട് ആശയങ്ങളുമായി മൈ ഡ്രീം ഫോട്ടോഗ്രാഫി..!!

183

ചില കാഴ്ചകൾ കൂടുതൽ മനോഹരം ആകുന്നത് അത് ക്യാമറ കണ്ണുകളിൽ കൂടി ആണുമ്പോളാണ്.

നേരിൽ കാണുന്നതിനേക്കാൾ സുഖമുള്ള ചില അനുഭൂതികൾ അത് ഫോട്ടോ ആയി മാറുമ്പോൾ നമുക്ക് ലഭിക്കും. ചില ഫോട്ടോകൾ നമുക്ക് പഴയ ഓർമ്മകൾ നൽകും. ചിലത് കഥകൾ പറയും. ചിരിയും ചിലപ്പോൾ വേദനകളും നൽകും.

കാലം മാറുന്നതിന് അനുസരിച്ച് ക്യാമറകൾ മാറി. ഡിജിറ്റൽ യുഗത്തിൽ ശരവേഗത്തിൽ പുത്തൻ ആശയങ്ങൾ ഫോട്ടോ രൂപത്തിൽ എത്തും. വിവാദങ്ങൾ വന്നാലും ഉള്ളിക്കും തക്കാളിക്കും വില കൂടിയാലും ഓണം വന്നാലും ക്രിസ്മസ് വന്നാലും അതെല്ലാം ഫോട്ടോസിൽ കൂടി പറയുന്ന കാലം.

നിരവധി ഫോട്ടോഗ്രാഫർമാർ ആണ് ദിനംപ്രതി നമുക്ക് മുന്നിലേക്ക് എത്തുന്നത്. അത്തരത്തിൽ വ്യത്യസ്ത നിറഞ്ഞ ഫോട്ടോഷൂട്ടുകൾ ജനഹൃദയങ്ങളിലേക്ക് എത്തിക്കുന്ന ഒരു ടീമാണ് മൈ ഡ്രീം ഫോട്ടോഗ്രാഫി. ഫോട്ടോഗ്രാഫി മേഖലയിൽ വളർച്ചകൾക്ക് ഒപ്പം പുത്തൻ ഫോട്ടോസുമായി എത്തുന്ന ആൾ കൂടിയാണ് മൈ ഡ്രീം ഫോട്ടോഗ്രാഫിയുടെ അമരക്കാരൻ.

പുത്തൻ ആശയങ്ങൾ വരുമ്പോൾ ഓരോ ഫോട്ടോയും കാണാൻ കൂടുതൽ മിഴിവേകും. മൈ ഡ്രീം ടീം തന്നെ ആണ് ഓരോ മോഡലുകൾക്കും അനുയോജ്യമായ ഫോട്ടോഷൂട്ടുകൾക്ക് ഉള്ള ആശയങ്ങൾ തിരഞ്ഞെടുക്കുന്നതും അത് അതിഗംഭീരമായി പ്രാവർത്തികം ആകുന്നതും. മറ്റുള്ളവരിൽ നിന്നും ഏറെ വ്യത്യസ്തമാക്കുന്നതും അതൊക്കെ തന്നെയാണ്.

കൂടെ ഏത് തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ ഒരുക്കാൻ കഴിയുന്ന സ്റ്റുഡിയോ ഫ്ലോർ കൂടി ഉണ്ട് മൈ ഡ്രീം ഫോട്ടോഗ്രാഫിക്ക്. കഴിഞ്ഞ ഓണക്കാലത്തിൽ മുപ്പതിൽ അധികം മോഡലുകളെ വെച്ച് വ്യത്യസ്ത തരത്തിൽ ഉള്ള ഫോട്ടോഷൂട്ടുകൾ നടത്തിയ ടീം കൂടി ആണ് മൈ ഡ്രീം.

വെറും ഒന്നരവർഷം കൊണ്ടാണ് മോഡൽ ഫോട്ടോഗ്രാഫിയിൽ അത് ഗംഭീരമായ വളർച്ച നേടി എടുക്കാൻ മൈ ഡ്രീമിന് കഴിഞ്ഞു. വ്യത്യസ്തമായ ആശയങ്ങൾ മാത്രമല്ല അതിനു അനുയോജ്യമായ മോഡലുകൾ വഴി പുറത്തു കൊണ്ട് വരുന്നതുമാണ് ഈ ടീമിന്റെ പ്രത്യേകത.

ഇപ്പോൾ മിസ് പാലക്കാട് 2021 ആയ അനുശ്രീ നായരിൽ കൂടി എത്തിച്ച പുത്തൻ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്. ഒരു ഗുഹക്കുള്ളിൽ അറിവിന്റെ വെളിച്ചം തേടി പുസ്തകവുമായി നിൽക്കുന്നത് ആണ് തീം. വ്യത്യസ്തമായ ആശയം തന്നെ ആണ് മൈ ഡ്രീം ഇതിനായി ഒരുക്കിയത്.

പ്രാചീനത തോന്നിക്കുന്ന രീതിയിൽ ഉള്ള ലൊക്കേഷൻ ഒരുക്കിയിരിക്കുന്നത് മൈ ഡ്രീമിന്റെ സ്റ്റുഡിയോ ഫ്ലോറിൽ തന്നെയാണ് എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകതയും. സിവാസ് മേക്കോവർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

ശ്രീഷ്ഠയാണ് ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. മൈ ഡ്രീം ഫോട്ടോഗ്രാഫിയുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ my dream photography എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് സന്ദർശിക്കുക.

You might also like