ഓണക്കോടിയിൽ തിളങ്ങി മലയാളി നായികമാർ; അഴകിന്റെ റാണിമാരായി വന്നവർ ഇവരെല്ലാം..!!

3,140

അങ്ങനെ മറ്റൊരു പൊന്നോണം കൂടി വന്നെത്തി. ഓണപ്പുലരിയിലും മാവേലി വരവേൽപ്പുമെല്ലാം നടന്നു. ആഘോഷങ്ങൾ ആനന്ദമാകുമ്പോൾ മലയാളി നടിമാരെല്ലാം ഓണം ആഘോഷിക്കുകയാണ്.

ഓണക്കോടിയുള്ള കിടിലൻ ഫോട്ടോസുമായി ആണ് താരങ്ങൾ എത്തിയത്. നടി ശാലുമേനോൻ ഓലക്കുടയും കയ്യിലെന്തിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ചന്ദന നിറത്തിലുള്ള ബ്ലൗസും സെറ്റുസാരിയുമാണ് വേഷം.

ജില്ലാപ്പിയാണ് ഫോട്ടോയാണ് പകർത്തിയിരിക്കുന്നത്. ചുവന്ന ഗൗൺ ഇട്ടാണ് നിമിഷ സജയൻ എത്തിയത്. ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് ആണ് മറ്റൊരു താരം. സെറ്റിന്റെ ബ്ലൗസും പാവാടയുമാണ് വേഷം.

ഫോട്ടോക്ക് തലക്കെട്ടായി നൽകിയത് സ്നേഹം പരക്കട്ടെ എന്നായിരുന്നു. ചുവന്ന ബ്ലൗസും സെറ്റ് സാരിയുമുടുത്ത് ഹാപ്പി ഓണം പറഞ്ഞു ആയിരുന്നു മാളവിക സി മേനോൻ എത്തിയത്. പച്ച ബ്ലൗസും പാവാടയിൽ സുന്ദരിയായി ആയിരുന്നു സാധിക വേണുഗോപാൽ എത്തിയത്.

പോക്കളും ചെടികളും നിറഞ്ഞ ബോർഡറിൽ സെറ്റ് സാരി ഇട്ടായിരുന്നു സ്വാസിക വിജയ് ഓണം ആഘോഷിച്ചത്. വ്യത്യസ്തമായ വേഷങ്ങളിൽ കൂടി ആണ് ഓരോ താരങ്ങളും ഓണം ആഘോഷമാക്കിയത്.

You might also like