35 ആം വയസിലും സൗന്ദര്യം ഒട്ടുംകുറയാതെ ഭാവന; വെണ്ണക്കൽ ശിൽപംപോലെയുണ്ടെന്ന് ആരാധകർ..!!

8,980

1986 ൽ തൃശ്ശൂരിൽ ജനിച്ച കാർത്തിക മേനോൻ എന്ന നടിയെ ചിലപ്പോൾ മലയാളികൾ അറിയാൻ വഴിയില്ല. കാരണം സിനിമയിൽ നമ്മളിൽ കൂടി എത്തിയ താരത്തിന്റെ പേര് ഭാവന എന്നായിരുന്നു. കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി 2002 ൽ ആണ് ഭാവന അഭിനയ ലോകത്തിൽ എത്തുന്നത്.

അതായത് മലയാളികൾ ഭാവനയെ ഇഷ്ടപ്പെടാൻ തുടങ്ങിയിട്ട് പത്തൊമ്പത് വർഷങ്ങൾ കഴിഞ്ഞു. മലയാള സിനിമയിൽ ആറുവർഷം പൂണ്ടുവിളയാടിയ ഭാവന 2008 ഓടെയാണ് തമിഴ് , തെലുങ്ക് സിനിമകളുടെ ഭാഗം ആകുന്നത്.

മലയാളത്തിൽ ശാലീന സുന്ദരിയിൽ നിന്നും തമിഴിലും തെലുങ്കിലും ഗ്ലാമർ വേഷങ്ങൾ ഉം ചെയ്തു ഭാവന. കന്നഡ നിർമാതാവ് ആയ നവീനെയാണ് ഭാവന 2018 ൽ വിവാഹം കഴിക്കുന്നത്. തന്റെ പതിനാറാം വയസിൽ ആണ് ഭാവന സിനിമയിലേക്ക് എത്തുന്നത്.

മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി , ദിലീപ് , ജയറാം , പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ എന്നിവർ ഇതിൽ പെടും.

ദിലീപ് നായകനായി എത്തിയ സിഐഡി മൂസയുടെ വിജയം ആണ് ഭാവനക്ക് കരിയറിൽ നേട്ടം ഉണ്ടാക്കി കൊടുത്തത്. എന്നാൽ 2004 ൽ ഭാവന അഭിനയിച്ച സിനിമകൾ വമ്പൻ പരാജയമായി മാറി. യൂത്ത് ഫെസ്റ്റിവൽ , ബംഗ്ലാവിൽ ഔത , പറയാം തുടങ്ങിയ സിനിമകൾ ദയനീയ പരാജയമായി.

തുടർന്ന് 2005 ൽ വീണ്ടും ചില നല്ല ചിത്രങ്ങളായ ദൈവനാമത്തിൽ നരൻ എന്നിവ ഭാവനക്ക് ലഭിച്ചു. ഇതിൽ ദൈവനാമത്തിൽ എന്ന സിനിമയിൽ അഭിനയിച്ചതിന് കേരളസംസ്ഥാന സർക്കാറിന്റെ രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു.

തമിഴിൽ ഭാവന അഭിനയിച്ച ആദ്യ സിനിമ കൂടൽ നഗർ പുറത്തിറങ്ങിയില്ല. പക്ഷേ പിന്നീട് 2007 അതു പുറത്തിറങ്ങി. ഭാവനയുടെ ആദ്യം റിലീസ് ചെയ്ത തമിഴ് സിനിമ ചിത്തിരം പേസുതെടീ ആയിരുന്നു.

ഇതു തമിഴിൽ വിജയിച്ച ഒരു സിനിമയായിരുന്നു. അതിനു ശേഷം തമിഴിലും തെലുങ്കിലും ധാരാളം അവസരങ്ങൾ ഭാവനക്ക് ലഭിച്ചു തുടങ്ങി.

വിവാഹ ശേഷം സിനിമയിൽ അത്രക്കും സജീവമായി ഭാവന ഇല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ പുത്തൻ പോസ്റ്റുകളുമായി ഭാവന എത്താറുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്.