രണ്ടര വർഷത്തിന് ശേഷം മുടിവെട്ടി താടിവടിച്ച് വമ്പൻ മാസ്സ് ലുക്കിൽ മമ്മൂക്ക; വൈറലാകുന്ന പുത്തൻ ഗെറ്റപ്പിന്റെ കാരണം ഇതാണ്..!!

148

മലയാള സിനിമയിൽ പ്രായം കൂടുന്നതിനൊപ്പം സൗന്ദര്യവും കൂടുന്ന താരമാണ് മമ്മൂട്ടി. കൊറോണ തുടങ്ങിയ ശേഷം മലയാളികൾ മമ്മൂട്ടിയെ കണ്ടത് മുടിയും താടിയും നീട്ടിയ മാസ്സ് ഗെറ്റപ്പിൽ തന്നെ ആയിരുന്നു.

അമൽ നീരദ് ഒരുക്കുന്ന ഭീഷ്മ എന്ന ചിത്രത്തിൽ ഈ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി എത്തുന്നതും. കഴിഞ്ഞ ദിവസം എഴുപത് വയസ്സ് തികഞ്ഞ മമ്മൂട്ടി മലയാള സിനിമയുടെ നിത്യഹരിത നായകൻ കൂടിയാണ്.

ഭീഷ്മ പർവ്വം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് നിമിഷങ്ങൾ നേരങ്ങൾ കൊണ്ടാണ് സാമൂഹിക മാധ്യമം കീഴടക്കിയത്. എന്നാൽ കഴിഞ്ഞ ദിവസം മമ്മൂട്ടി വന്നത് തന്റെ നീട്ടിയ മുട്ടിയും താടിയും കളഞ്ഞു മറ്റൊരു മാസ്സ് ഗെറ്റപ്പിൽ ആയിരുന്നു. പുഴു എന്ന ചിത്രത്തിന് വേണ്ടിയാണ് പുതിയ ലുക്ക്.

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന പുഴു ചിത്രത്തിൽ മമ്മൂട്ടി ഈ മാസം പത്തിനാണ് ജോയിൻ ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ ദിവസം രവി പിള്ളയുടെ മകന്റെ വിവാഹത്തിന് എത്തിയ മമ്മൂട്ടിയുടെ പുതിയ ലുക്ക് ആണ് വൈറൽ ആയത്. ഏറെകാലങ്ങൾക്ക് ശേഷം പാർവതി അഭിനയിക്കുന്ന ചിത്രം കൂടിയാണ് പുഴു.

പാർവതി തിരുവോത്ത് ആണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. ഹർഷദ് , ഷറഫ് , സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നവാഗതനായ റത്തിനയാണ് സിനിമ സംവിധാനം ചെയ്യുന്നത്.