ഗ്ലാമർ ലോകത്തേക്ക് ജയറാമിന്റെ മകളും; സിനിമ നായിക ആയിട്ടില്ല എങ്കിൽ കൂടിയും ഹോട്ട് താരമായി മാളവിക ജയറാം..!!

15,238

മലയാളത്തിൽ താരങ്ങളെ പോലെ തന്നെ ശ്രദ്ധ നേടാറുണ്ട് താരങ്ങളുടെ മക്കളും. മലയാളത്തിന്റെ പ്രിയ താരങ്ങളായ ജയറാം പാർവതി ദമ്പതികളുടെ മകൻ അഭിനയ ലോകത്തിൽ ചെറുപ്പം മുതൽ ഉണ്ടെങ്കിൽ കൂടിയും മാളവിക എന്ന ചക്കിയെ കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ മോഡൽ ഫാഷൻ പരസ്യ അഭിനയ രംഗത്തിൽ മാളവികയും എത്തിയിരിക്കുകയാണ്. അച്ഛൻ ജയറാമും മകൾ മാളവികയും ഒന്നിച്ചുള്ള ആദ്യ പരസ്യ ചിത്രം തന്നെ വമ്പൻ ഹിറ്റ് ആകുകയും ചെയ്തു. നിമിഷം നേരം കൊണ്ട് വൈറലായ വീഡിയോ വഴി കൂടുതൽ പുറത്തു വന്നത് ട്രോളുകൾ ആയിരുന്നു. എന്നാൽ ആ ട്രോളുകൾ താരം തന്നെ ഏറ്റെടുകയും ഷെയർ ചെയ്യുകയും ചെയ്തു.

പരസ്യത്തിൽ എന്റെ ചക്കിയാ നിങ്ങളുടെ മാളവിക എന്ന് തുടങ്ങുന്ന പരസ്യ വാചകവും വമ്പൻ വിജയം ആയിരുന്നു. സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഇല്ല എന്നും തനിക്ക് ഫാഷൻ ലോകത്തിൽ ആണ് ശ്രദ്ധയെന്നും മാളവിക പറഞ്ഞിട്ടുണ്ട്. ക്യാമറക്ക് മുന്നിൽ നിൽക്കുമ്പോൾ തനിക്ക് നാണം വരും മോഡൽ ഷൂട്ടിംഗ് സമയത്തും അങ്ങനെ തോന്നിയിരുന്നു.

അതുപോലെ തന്നെ അമ്മ നല്ല നർത്തകി ആണെങ്കിലും തനിക്ക് നൃത്തം ഒട്ടും വഴങ്ങില്ല എന്നാണ് താരം പറയുന്നത്.

ചെറുപ്പത്തിൽ തടിച്ചു ഉരുണ്ടിരുന്ന മാളവിക വണ്ണം കുറയാൻ വേണ്ടി ഡയറ്റ് പ്ലാൻ ഒന്നും ചെയ്തില്ല താൻ ഫുട്‍ബോൾ കളിച്ചാണ്‌ തടി കുറച്ചത് എന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. താരം ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.