എസ്ഥേർ അനിലിന്റെ പുത്തൻ ലുക്കിൽ കണ്ണുതള്ളി ആരാധകർ…!!

1,613

ബാലതാരമായി അഭിനയ ലോകത്തിൽ 2010 ൽ എത്തിയ തരാം ആണ് എസ്ഥേർ അനിൽ. നല്ലവൻ എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.

തുടർന്ന് മോഹൻലാൽ ചിത്രം ഒരുനാൾ വരും , ദൃശ്യം എന്നി ചിത്രങ്ങളിൽ മകളുടെ വേഷത്തിൽ എത്തിയതോടെ ആണ് എസ്ഥേർ എന്ന താരത്തിനെ മലയാള സിനിമയും പ്രേക്ഷകരും അറിഞ്ഞു തുടങ്ങിയത്.

മലയാളത്തിൽ ആദ്യ 50 കോടി എന്ന ബോക്സ് ഓഫീസിൽ നേട്ടമുണ്ടാക്കിയ ദൃശ്യത്തിൽ അഭിനയിച്ചതിൽ കൂടി മലയാളത്തിൽ നിന്നും തമിഴിൽ ദൃശ്യം റീമേക്ക് പാപനാശത്തിൽ കമൽ ഹാസന്റെ മകളുടെ വേഷം ചെയ്യാനും എസ്ഥേറിന് കഴിഞ്ഞു.

ബാലതാരത്തിൽ നിന്നും നായികാ നിരയിലേക്ക് വളർച്ചയിൽ ആണ് താരം ഇപ്പോൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്തു ഓള് എന്ന ചിത്രത്തിൽ കൂടി ആണ് എസ്ഥേർ നായികാ നിരയിലേക്ക് എത്തുന്നത്.

Esther anil new photos

ഷൈൻ നിഗം ആയിരുന്നു ചിത്രത്തിൽ നായകൻ. ജോഹാർ എന്ന തെലുങ്ക് ചിത്രത്തിൽ കൂടി എസ്ഥേർ ആദ്യമായി തെലുങ്കിൽ നായിക വേഷം ചെയ്യുകയാണ്.