ചുവന്ന ഗൗണിൽ ക്രിസ്മസ് ആഘോഷിച്ച് അനാർക്കലി മരിക്കാർ..!!

265

2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയിൽ എത്തിയ അഭിനയേത്രിയാണ് അനാർക്കലി മരിക്കാർ.

ആനന്ദത്തിനു ശേഷം അനാർക്കലി പ്രധാന വേഷത്തിൽ എത്തിയ വിമാനവും മന്ദാരവും വലിയ പരാജയങ്ങൾ ആയിരുന്നു. വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ കൂടിയും ഏറെ സജീവമായി സോഷ്യൽ മീഡിയയിൽ ഉള്ള താരമാണ് അനാർക്കലി മരിക്കാർ.

സിനിമകൾ കുറവാണ് എങ്കിൽ കൂടിയും നിലപാടുകൾ കൊണ്ട് സജീവം ആണ് അനാർക്കലി. തന്റെ വിവാഹത്തെ കുറിച്ചുള്ള കാഴ്ചപ്പാട് ആണ് നടി ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത് നേരത്തെ വലിയ വാർത്ത ആയിരുന്നു.

ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം കുറച്ചു കാലങ്ങൾക്ക് മുന്നേ പറഞ്ഞത്. സിനിമകളേക്കാൾ കൂടുതൽ സോഷ്യൽ മീഡിയയിൽ ആണ് അനാർക്കലിയെ കാണുന്നത്.

അഭിനയത്രി എന്നതിനൊപ്പം തന്നെ മികച്ച മോഡൽ കൂടി ആണ് അനാർക്കലി. ഇപ്പോൾ ചുവന്ന ഗൗണിൽ ക്രിസ്മസ് ചിത്രങ്ങൾ ആയി എത്തിയിരിക്കുകുയാണ് അനാർക്കലി മരക്കാർ. യാമി ആണ് ചിത്രങ്ങൾ പകർത്തി ഇരിക്കുന്നത്.

റോഷ്‌ന ആൻ റോയ് ആണ് അനാർക്കലിയുടെ മേക്കോവറിന് പിന്നിൽ. ഫോർട്ട് കൊച്ചി സ്ട്രീറ്റിൽ ആണ് ഷൂട്ടിംഗ് നടന്നത്.