എന്റെയും ബാബു ആന്റണിയുടെയും പ്രണയം തകർത്തത് ലൊക്കേഷനിൽ എന്നെ കാണാൻ വന്ന അയാളാണ്; ചാർമിളയുടെ വേദനിപ്പിക്കുന്ന വെളിപ്പെടുത്തൽ..!!

296

മലയാള സിനിമയിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന നായിക ആണ് ചാര്മിള. അഭിനയ ലോകത്തിൽ വിജയങ്ങളുടെ കൊടുമുടിയിൽ നിന്നപ്പോൾ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ ഇന്നും സഹിക്കുന്ന വേദനിപ്പിക്കുന്ന താരം ആണ് ചാർമിളാ എന്ന് വേണം എങ്കിൽ പറയാം.

അഭിനയ ലോകത്തിൽ ഗോസ്സിപ് കോളങ്ങളിൽ നിറഞ്ഞ പ്രണയം ആയിരുന്നു ബാബു ആന്റണിയും ചാർമിളയും തമ്മിൽ ഉണ്ടായിരുന്നത്. ചാർമിള ഈ പ്രണയത്തിനെ കുറിച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട് എങ്കിൽ കൂടിയും ബാബു ആന്റണി ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു പ്രണയം ഉണ്ടെന്നു സമ്മതിച്ചിട്ടില്ല.

ബാബു ആന്റണി ആയിട്ടുള്ള പ്രണയം തകർന്നപ്പോൾ ചാർമിളക്ക് ആശ്വാസം ആയി എത്തിയ ആൾ ആയിരുന്നു കിഷോർ സത്യാ. 1995 ഇരുവരും വിവാഹം കഴിച്ചു. എന്നാൽ വിവാഹം കഴിഞ്ഞപ്പോൾ തന്നെ വിദേശത്തേക്ക് പോയ നടൻ കിഷോർ പിന്നെ ചാര്മിളയുടെ അടുത്തേക്ക് പിന്നെ വന്നില്ല. 1999 ഇരുവരും വിവാഹ മോചനം നേടുകയും ചെയ്തു.

എന്നാൽ 2006 ൽ അടുത്ത വിവാഹം കഴിച്ചു ചാര്മിള. രാജേഷ് ആയിരുന്നു വരൻ. എന്നാൽ ഈ ബന്ധം 2014 ൽ അവസാനിച്ചു. അങ്ങനെ വിവാഹ ജീവിതം ഇല്ലാത്ത ഒരാൾ ആണ് താനെന്നുള്ള പ്രഖ്യാപനം നടത്തി ചാര്മിള. ചാര്മിള അഭിനയ ലോകത്തേക്ക് എത്തുന്നത് മോഹൻലാൽ നായകനായി എത്തിയ ധനം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു.

കമ്പോളം എന്ന ചിത്രത്തിൽ കൂടി ആണ് ബാബു ആന്റണിയും ചാർമിളയും കണ്ടുമുട്ടുന്നത്. തുടർന്ന് തുടർച്ചയായി ബാബു ആന്റണിയുടെ നായികയായി മാറിയ ചാർമിളക്ക് കടുത്ത പ്രണയം ബാബു ആന്റണിയുമായി ഉണ്ടാക്കുകയും ചെയ്തു. അറേബ്യാ എന്ന ചിത്രം ആയിരുന്നു ഇരുവരും അവസാനം അഭിനയിച്ചത്.

ഈ ലൊക്കേഷനിൽ വെച്ചാണ് ഇരുവരുടെയും പ്രണയം തകരുന്നത്. പ്രണയം തകർന്നതോടെ ഇരുവരും പരസ്യമായി പരസ്പരം കുറ്റപ്പെടുത്തി. ബാബു ആന്റണിയും ചാർമിളയും തമ്മിലുള്ള ബന്ധത്തിന് ചാര്മിളയുടെ അച്ഛന് താല്പര്യം ഇല്ലായിരുന്നു. തനിക്ക് മറ്റൊരു പെൺകുട്ടിയുമായി ആണ് പ്രണയം ഉള്ളത് എന്നായിരുന്നു ബാബു ആന്റണി പറഞ്ഞത്.

ചാര്മിള ഒരിക്കൽ പോലും തന്റെ പ്രണയിനി ആയിരുന്നില്ല. തനിക്ക് ഇഷ്ടം ഒരുമലയാളി പെൺകുട്ടിയെ ആയിരുന്നു അവർ ഒരിക്കലും ഒരു സിനിമ താരം ആയിരുന്നില്ല. എന്നാൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായതുകൊണ്ട് അത് അവസാനിക്കുക ആയിരുന്നു. താനും ചാർമിളയും തമ്മിൽ വെറും സൗഹൃദം ആയിരുന്നു.

എന്നാൽ പുറത്തു നിന്ന് കണ്ട ആളുകൾ അതിനെ മറ്റൊരു രീതിയിലേക്ക് മാറ്റി. എല്ലാം മനസിലാക്കി വന്നപ്പോൾ വളരെ വൈകിപ്പോയി. താൻ വളരെ മാന്യൻ ആയിട്ട് ആണ് ചാർമിളയും ആയിട്ട് പെരുമാറിയത്. വന്നാൽ ഒരാളെ ഒരിക്കലും നിർബന്ധിച്ചു പ്രണയിപ്പിച്ചാൽ പ്രണയം ഉണ്ടാവില്ല. തന്റെ ആദ്യ പ്രണയം തകർന്നു നിന്നപ്പോൾ ആണ് ചാര്മിള ആയിട്ടുള്ള വാർത്തകൾ വന്നത്.

അത് തന്നെ നന്നായി അറിയുന്ന ചാര്മിള തന്നെ പറഞ്ഞു പരത്തിയപ്പോൾ വലിയ സങ്കടം ഉണ്ടാക്കി. എന്നാൽ തന്റെയും ബാബു ആന്റണിയുടെയും പ്രണയം തകർത്തത് ബാബു ആന്റണിയുടെ സഹോദരൻ ആയിരുന്നു. തനിക്ക് ഒരിക്കൽ പോലും ബാബുവിനോട് ദേഷ്യം തോന്നിയിട്ടില്ല.

ഒരിക്കൽ ഷൂട്ടിംഗ് സെറ്റിൽ വന്നു ബാബുവിന്റെ സഹോദരൻ പറഞ്ഞു. നിങ്ങൾ കാണും സംസാരിക്കും പക്ഷെ അതൊരു വിവാഹത്തിലേക്ക് പോകില്ല. സഹോദരനൊപ്പം ബാബു ആന്റണി അമേരിക്കയിൽ പോയതോടെ തന്റെ പ്രണയ തകർച്ച തുടങ്ങിയത് എന്നും ചാര്മിള പറയുന്നു.