തലകുത്തി നിന്ന് അമല പോൾ; ബീച്ചിൽ നിൽക്കുന്ന പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തു സോഷ്യൽ മീഡിയ..!!

205

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വലിയ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് അമല പോൾ. മലയാളത്തിൽ നിന്നും അഭിനയ ലോകത്തിൽ എത്തിയ താരം ശ്രദ്ധ നേടിയത് തമിഴിൽ ആയിരുന്നു. തമിഴിൽ വമ്പൻ വിജയ ചിത്രങ്ങൾ നേടിയ താരം ഭാഗ്യനായികായി മാറിയിരുന്നു.

തുടർന്ന് സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരം തമിഴിലെ പ്രമുഖ സംവിധായകൻ വിജയിയുടെ പ്രണയത്തിൽ ആകുകയും
വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. അത്തരത്തിൽ പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ബീച്ചിൽ തല കീഴായി നിൽക്കുന്ന അമലയുടെ ചിത്രങ്ങൾക്ക് വലിയ കയ്യടി തന്നെയാണ് സോഷ്യൽ മീഡിയ വഴി കിട്ടിയത്. യോഗ അഭ്യസിക്കുന്ന താരം ശീർഷാസനം ചെയ്യുന്ന ചിത്രങ്ങൾ ആണ് ഷെയർ ചെയ്തത്.