ജോലി ജയിൽ വാർഡൻ, ഐടിഐ വിദ്യാർത്ഥിയെ കൊന്ന വിനീത് കൊടും ക്രിമിനൽ..!!

52

കൊല്ലത്ത് ഐടിഐ വിദ്യാർത്ഥി രഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒന്നാം പ്രതിയായ ജയിൽ വാർഡൻ വിനീത് നിരവധി അടിപിടി കേസുകളിൽ പ്രതി. എന്നാൽ പോലീസ് സ്റ്റേഷനിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ എല്ലാം തന്നെ ഒത്ത് തീർപ്പാക്കിയിരിക്കുകയാണ്.

വിദ്യാർത്ഥി വീട്ടിൽ നിന്നും വിളിച്ചിറക്കി ക്രൂരമായി മർദ്ദിചത്. വിനീതിന്റെ അടിയിൽ ആണ് രഞ്ജിത്തിന്റെ തലക്ക് പരിക്ക് എല്ക്കുന്നതും മരണം സംഭവിക്കുന്നതും.

രഞ്ജിത്തിന്റെ മരണത്തിൽ വിനീതിന് പങ്കുണ്ട് എന്ന് രഞ്ജിത്തിന്റെ കുടുംബം മർദിച്ച ദിവസം തന്നെ പോലിസിൽ പരാതി നൽകിയിരുന്നു, എന്നാൽ പോലീസ് കേസ് എടുക്കാതെ ഒത്ത് തീർപ്പ് നടത്താൻ ആണ് ശ്രമിച്ചത്.

അതേ സമയം കൊലപാതകത്തിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി സരസൻ പിള്ളയുടെ പങ്ക് തെളിഞ്ഞിരിക്കുകയാണ്. സരസൻ പിള്ള, രഞ്ജിത് കൊല ചെയ്യപ്പെട്ട ദിവസം രഞ്ജിത്തിന്റെ വീട്ടിൽ പോയിരുന്നു എന്നാണ് സരസൻ പിള്ളയുടെ ഭാര്യ പൊലീസിന് നൽകിയ മൊഴി.

സരസൻ പിള്ളയുടെ നിർദ്ദേശ പ്രകാരം ആണ് മകളെ ശല്യം ചെയ്ത കാരണത്താൽ ജയിൽ വാർഡൻ വിനീതും ഒരു സംഘം ആളുകളും രഞ്ജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

സരസൻ പിള്ളക്ക് കൊലപാതകത്തിൽ പങ്കില്ല എന്നാണ് സിപിഎം പറയുന്നത് എങ്കിലും അയാൾ ഇപ്പോൾ ഒളിവിൽ ആണ്. അതേ സമയം പോലിസ് രഞ്ജിത്തിന്റെ കേസ് എടുക്കാൻ തയ്യാറായില്ല എന്നും കൗണ്ടർ കേസ് ഫയൽ ചെയ്യും എന്ന് ഭീഷണിപ്പെടുത്തി എന്നും രഞ്ജിത്തിന്റെ അച്ഛൻ പറയുന്നു.

You might also like