സഹോദരി മരിച്ചു ഒരാഴ്ച കഴിയും മുന്നേ സഹോദരൻ വിജിത്തിന്റെ യൂട്യൂബ് ചാനലിൽ 2 ദിവസത്തിനുള്ളിൽ 3 പുതിയ വിഡിയോകൾ; അതിൽ ഗൂഗിൾ പരസ്യവും; വിമർശനം..!!

954

കൊല്ലത്ത് വിസ്മയയുടെ മരണം കേരളത്തിൽ മുഴുവൻ വല്ലാത്തൊരു വിങ്ങലായി നിൽക്കുമ്പോൾ സഹോദരൻ വിജിത്തിൽ നിന്നും ഉണ്ടായ അപ്രതീക്ഷിതമായ നീക്കം കല്ലുകടിയായി. കൃത്യം ഒരാഴ്ച മുന്നേ ആയിരുന്നു വിസ്മയ ഭർത്താവിന്റെ വീട്ടിൽ ജീവനൊടുക്കുന്നത്. സ്ത്രീധന തർക്കം നില നിൽക്കുമ്പോൾ ആയിരുന്നു വിസ്മയ എന്ന 24 കാരിയുടെ മരണം.

100 പവനും ഒന്നേ മുക്കാൽ ഏക്കർ സ്ഥലവും 12 ലക്ഷം രൂപ വില വരുന്ന കാറുമാണ് സ്ത്രീധനമായി നൽകിയത്. കാറ് നല്ലതല്ല നൽകിയത് എന്നായിരുന്നു ഭർത്താവ് കിരൺ പ്രധാനമായും ആരോപിച്ച വിഷയം. ഡോക്ടർ ആകാൻ ഉള്ള പഠനം നടക്കുന്നതിന് ഇടയിൽ ആണ് വിസ്മയയെ വിവാഹം കഴിച്ചു വിടുന്നത്. ഇതിൽ തന്നെ വിമർശനം വിസ്മയയുടെ കുടുംബവും നേരിട്ടിരുന്നു.

വിസ്മയ ഭർതൃവീട്ടിൽ അനുഭവിച്ച പീ.ഡ.നങ്ങൾ എല്ലാം സഹോദരനോട് ആയിരുന്നു പറഞ്ഞത്. മരിക്കുന്നതിന് മുൻപ് അവസാനമായി വിസ്മയ മെസ്സേജ് അയച്ചതും ഈ സഹോദരന് തന്നെയായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി മൂന്ന് പുതിയ വീഡിയോകൾ ആണ് വിജിതിൻ്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത്.

പലതും വിസ്മയയുടെ പഴയകാല വീഡിയോകളും മറ്റും ചേർത്ത് ഉള്ളത് ആയിരുന്നു. ഇപ്പോൾ വലിയ വിമർശനങ്ങളാണ് ഇതിനു പിന്നാലെ വന്നുകൊണ്ടിരിക്കുന്നത്. ഇതെന്തു ചേട്ടൻ എന്നാണ് സമൂഹമാധ്യമങ്ങളിൽ എല്ലാവരും ചോദിക്കുന്നത്. ഇവനെ ആണോ അവൾ മരിക്കാൻ നേരത്ത് വിളിച്ചത് എന്നും സമൂഹമാധ്യമങ്ങൾ ചോദിക്കുന്നു.

പെങ്ങൾ മരിച്ചിട്ട് ഒരാഴ്ച തികയുന്നതിന് മുമ്പ് തന്നെ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഇയാൾക്ക് എങ്ങനെ മനസ്സു വന്നു എന്നും ചോദിക്കുന്നു. സഹോദരി മരിച്ചിട്ട് ഇയാൾക്ക് ഒരു വിഷമവുമില്ലേ എന്നും ചോദിക്കുന്നവർ ഉണ്ട്. എന്നാൽ നിരവധി ആളുകൾ സഹോദരനെ സപ്പോർട്ട് ചെയ്തു കൊണ്ട് എത്തുന്നുണ്ട്. പെങ്ങളുടെ ഓർമ്മകളാണ് സഹോദരൻ പങ്കുവെച്ചത് എന്നും അതിൽ തെറ്റു പറയാൻ ഒന്നുമില്ല എന്നുമാണ് ചിലർ അവകാശപ്പെടുന്നത്.

സഹോദരൻ വിഷമം പ്രകടിപ്പിക്കുന്നത് ചിലപ്പോൾ ഇങ്ങനെ ആയിരിക്കും എന്നും അഭിപ്രായപ്പെടുന്നവർ ഉണ്ട്. വീഡിയോയുടെ താഴെ വരുന്ന കമൻറുകൾ എല്ലാം സഹോദരനെ അനുകൂലിച്ചുകൊണ്ട് ഉള്ളതാണ്. മൂന്നു ദിവസം മുൻപ് ഇട്ട ഒരു വീഡിയോ ഇതിനോടകം 10 ലക്ഷം ആളുകളാണ് കണ്ടു കഴിഞ്ഞത്. എന്തായാലും വീഡിയോ ചെയ്യേണ്ട സമയം അല്ല ഇത് എന്നാണ് പൊതു അഭിപ്രായം.

ഇപ്പോൾ സഹോദരിയെ സ്നേഹിക്കുന്നതു പോലെ ജീവിച്ചിരിക്കുമ്പോൾ സ്നേഹിച്ചിരുന്നു എങ്കിൽ അവൾ ഇപ്പോഴും നമുക്കൊപ്പം ഉണ്ടാകുമായിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഷിയാസ് കരീം അടക്കമുള്ള ആളുകൾ വിമർശനവുമായി എത്തിയതോടെ വിജിത്ത് വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സഹോദരൻ സഹോദരിയോടുള്ള സ്നേഹത്തിൽ ആണെന്ന് പറയുമ്പോഴും വീഡിയോക്ക് എല്ലാം തന്നെ ഗൂഗിൾ പരസ്യങ്ങളും ഉണ്ടായിരുന്നു. മുപ്പതിനായിരത്തോളം സബ്സ്ക്രൈബേർസ് ഉണ്ടായിരുന്ന ചാനൽ വീഡിയോ ഇട്ടതോടെ അറുപത്തിനായിരത്തിന് മുകളിൽ ആയിക്കഴിഞ്ഞു.