പാമ്പ് പിടിക്കുന്നതിന് ഇടയിൽ വാവ സുരേഷിന് മൂർഖന്റെ കടിയേറ്റു; നില ഗുരുതരമായി തുടരുന്നു..!!

126

കോട്ടയം കുറിച്ചിയിൽ പാമ്പ് പിടിക്കുന്നതിന് ഇടയിൽ പാമ്പു പിടുത്ത വിദഗ്ദൻ വാവ സുരേഷിന് പാമ്പ് കടിയേറ്റു.

തുടർന്ന് കോട്ടയം സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു എങ്കിൽ കൂടിയും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുക ആയിരുന്നു.

പാമ്പിനെ പിടിച്ച ശേഷം വാവ സുരേഷ് ചാക്കിൽ ആകുന്നതിന് ഇടയിൽ ആണ് കടിയേറ്റത്.

വാവ സുരേഷിന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോർട്ട്. ആശുപത്രിയിൽ എത്തുന്നതിന് പത്ത് മിനിറ്റ് മുന്നേ തന്നെ വാവ സുരേഷിന് ബോധം നഷ്ടമായിരുന്നു.

നാഡിമിടിപ്പ് 20 ലേക്ക് താഴ്ന്നു. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ആന്റിവെനം നൽകുകയും ചെയ്തു. കടിച്ച പാമ്പിനെയും കൊണ്ടാണ് വാവ സുരേഷിനെ ആശുപത്രിയിൽ കൊണ്ട് വന്നത്.

You might also like