വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിന്റെ മരണത്തിൽ പ്രതികളായ പൊലീസുകാരെ സർവീസിൽ തിരിച്ചെടുത്തു..!!

66

നാടിനെ നടുക്കിയ വരാപ്പുഴ കസ്റ്റഡി മരണത്തിന്റെ അന്വേഷണ ഹർജി സമർപ്പിക്കുന്നതിന് മുന്നേ തന്നെ പ്രതികളെ പോലീസിൽ തിരിച്ചെടുത്തു. വരാപ്പുഴയിൽ വാസുദേവന്റെ വീട് ആക്രമിച്ച കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്ത ശ്രീജിത്ത് കസ്റ്റഡിയിൽ വെച്ചുണ്ടായ മർദനത്തിൽ മരിക്കുകയായിരുന്നു.

അടിവയറ്റിന് ചവിട്ടേറ്റ ശ്രീജിത്ത് മരിക്കുകയായിരുന്നു, കേസില്‍ പ്രതികളായ സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് അടക്കം ഏഴ് പേരെയാണ് ജോലിയില്‍ തിരിച്ചെടുത്തത്. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുക്കുന്നത്.

അതേ സമയം അന്വേഷണം പൂർത്തിയാക്കുന്നതിന് മുന്നേ പൊലീസുകാരെ തിരിച്ചെടുത്ത് മറ്റൊർക്കോ വേണ്ടിയുള്ള ആസൂത്രിത നടപടിയാണ് എന്നാണ് ശ്രീജിത്തിന്റെ അമ്മയുടെ വെളിപ്പെടുത്തൽ.

ഐജി വിജയ് സാക്കറെയാണ് പോലീസ് ഉദ്യോഗസ്ഥരെ തീർച്ചെടുത്തത് സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. ശ്രീജിത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നും അമ്മ ആവശ്യപ്പെട്ടു.

You might also like