കേരള സർക്കാർ മൗനത്തിൽ: സുരക്ഷ തന്നില്ലെങ്കിലും മല ചവിട്ടും; തൃപ്തി ദേശായി..!!

40

ഇന്നലെയാണ് ഭൂമാതാ ബ്രിഗേഡ് സ്ഥാപക നേതാവ് തൃപ്‌ത്തി ദേശായി താൻ ഈ ശനിയാഴ്ച ശബരിമല ചവിട്ടും എന്ന് അതിനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങൾ കേരള സർക്കാർ നൽകണം എന്നും കത്ത് നൽകി ആരാഞ്ഞത്, തൃപ്തി ദേശായി കൊച്ചിയിൽ വിമാനം ഇറങ്ങുന്നത് മുതൽ മുഴുവൻ ചിലവും സർക്കാർ വഹിക്കണം എന്നാണ് അവർ കത്തിൽ ആവശ്യപ്പെട്ടത്, കൂടാതെ തന്റെ ഒപ്പം ആറു യുവതികൾ കൂടെ ഉണ്ടാകും എന്നും തൃപ്തി അറിയിച്ചിരുന്നു.

എന്നാൽ ഇതുവരെ സർക്കാർ തന്റെ കത്തിനു മറുപടി നൽകിയിട്ടില്ല എന്നും സർക്കാർ സുരക്ഷാ നൽകിയില്ല എങ്കിലും താൻ ശബരിമലയിൽ എത്തും എന്തൊക്കെ പ്രതിഷേധങ്ങൾ ഉണ്ടായാലും അയ്യപ്പ ദർശനം നടത്തും എന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു.

You might also like