കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്നു; കാമുകനെ തിരിച്ചറിയാതെ ഇരിക്കാൻ ചെയ്തത് കൊടുംക്രൂരതയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

39

കാമുകനൊപ്പം ജീവിക്കാനും കാമുകിക്ക് ഒപ്പം ജീവിക്കാനും ഒക്കെയായി ഒന്നും അറിയാത്ത ഭാര്യയെയും ഭർത്താവിനെയും കൊല്ലുന്ന നാടായി മാറുകയാണ് നമ്മുടെ ഇന്ത്യ, വീണ്ടും നാടിനെ ഞെട്ടിക്കുന്ന ഒരു കൊലപാതകം നടന്നിരിക്കുന്നു, കാമുകന് ഒപ്പം ജീവിക്കാനായി ഭർത്താവിനെ തലക്ക് അടിച്ചു കൊണ്ടിരിക്കുന്നു, തെലുങ്കാനയിൽ ആണ് സംഭവം നടന്നിരിക്കുന്നത്.

കാമുകനും ഭാര്യയും ചേർന്നാണ് ഭർത്താവിനെ ക്രൂരമായി കൊന്നത്, കൊല്ലുക മാത്രമല്ല ചെയ്തത്, കൊലപാതകം മറച്ചു വെക്കുന്നതിനായി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു വിരൂപൻ ആകുകയായിരുന്നു. തുടർന്ന് കാമുകനും ഭാര്യയും ഭർത്താവ് സുധാകർ റെഡ്ഢിയുടെ വീട്ടിൽ താമസം തുടരുകയായിരുന്നു.

മുഖത്തിന് എന്ത് പറ്റി എന്നുള്ള വീട്ടുകാരുടെ ചോദ്യത്തിന് ജോലി സ്ഥലത്ത് അപകടം പറ്റിയത് എന്നായിരുന്നു ഭാര്യയായ സ്വാതി റെഡ്ഢിയുടെ മറുപടി. എന്നാൽ മകന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ, പോലീസിൽ പരാതി പെടുകയും സത്യം പുറത്തുവരുകയും ആയിരുന്നു.

മകന് പൊള്ളൽ ഏറ്റതിന് ചികിൽസക്ക് വേണ്ടി മാതാപിതാക്കൾ 5 ലക്ഷം രൂപയോളം ചെലവാക്കാൻ തയ്യാറായിരുന്നു, ആ പൈസയ്ക്ക് പ്ലാസ്റ്റിക്ക് സർജറി ചെയ്ത് കാമുകനായ രാജേഷിന്റെ വിരൂപ രൂപം മാറ്റാൻ ആയിരുന്നു സ്വാതി പ്ലാൻ ചെയ്തിരുന്നത്.

രണ്ട് വർഷങ്ങൾക്ക് മുമ്പാണ് സുധാകറും സ്വാതിയും വിവാഹിതർ ആയത്, തുടർന്നാണ് സ്വാതി രാജേഷിന് കണ്ടു മുട്ടുന്നതും പ്രണയത്തിൽ ആകുന്നതും, കഴിഞ്ഞ നവംബർ 22ന് ആണ് ഉറങ്ങി കിടന്ന സുധാകറിനെ രാജേഷും സ്വാതിയും ചേർന്ന് തലക്ക് അടിച്ചു കൊന്നത്, തുടർന്ന് മൃതദേഹം വനത്തിൽ കുഴിച്ചിടുകയായിരുന്നു. വനത്തിന് ഉള്ളിൽ നിന്നും സ്വാതിയുടെ മൊഴി മൊഴിയുടെ അടിസ്ഥാനത്തിൽ സുധാകറിന്റെ മൃതദേഹം കണ്ടെത്തിയത്.

You might also like