രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ പിണറായി വിജയന്റെ സ്ഥാനം പത്തൊമ്പതാമത്; ഏറ്റവും പിന്നിൽ തമിഴ്‌നാട് മുഖ്യമന്ത്രി..!!

99

രാജ്യം തിരഞ്ഞെടുപ്പ് ചൂടിൽ കയറിയിരിക്കുകയാണ്. പോളുകളും ഇലക്ഷൻ സർവെകളും തകൃതിയായി നടക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ് എന്നുള്ള സർവേ, സീവോട്ടർ – ഐ എ എൻ എസ് എന്നിവർ ചേർന്ന് നടത്തിയത്.

തെലുങ്കാന മുഖ്യമന്ത്രി, കെ ചന്ദ്രശേഖർ റാവു ആണ് പട്ടികയിൽ ഒന്നാമത് ഉള്ള മുഖ്യമന്ത്രി, 68. 3 ശതമാനം ആളുകളും ചന്ദ്രശേഖർ റാവുവിന്റെ ഭരണത്തിൽ പൂർണ്ണ തൃപ്തി അറിയിച്ചപ്പോൾ, 9.9 ശതമാനം ആളുകൾ മാത്രമാണ് തൃപ്തർ അല്ലാത്തത്.

എന്നാൽ, കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഈ സർവ്വേയിൽ പത്തൊമ്പതാം സ്ഥാനത്ത് ആണ് ഉള്ളത്. പിണറായിയുടെ ഭരണത്തില്‍ 40.5 ശതമാനം ആളുകള്‍ പൂര്‍ണ തൃപ്തരാണെന്നുപറഞ്ഞപ്പോള്‍, 36.4 ശതമാനം അതൃപ്തി അറിയിച്ചു.

ബിജെപിയുടെ ഏറ്റവും ശ്രദ്ധേയമായ മുഖങ്ങളിൽ ഒന്നായ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് പട്ടികയിൽ പിണറായി വിജയനും പിന്നിൽ 21ആം സ്ഥാനത്ത് ആണ് ഉള്ളത്.

ചന്ദ്രശേഖർ റാവുവിന് പിന്നിൽ, ഹിമാചൽ, ഒഡിഷ, ഡൽഹി എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാർ ആണ് ഉള്ളത്. ആദ്യ പത്ത്‌ മികച്ച മുഖ്യമന്ത്രിമാരിൽ രണ്ട് ബിജെപി മുഖ്യമന്ത്രിമാർ ആണ് ഉള്ളത്. ഹിമാചലിലെ ജയ് റാം ഥാക്കൂറിനും അസമിലെ സര്‍ബാനന്ദ സോനോവാലിനുമാണ് അത്.

എന്നാൽ, കേരളത്തിന്റെ അയൽ സംസ്ഥാനം കൂടിയായ തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ പളനി സ്വാമിയാണ് പട്ടികയിൽ ഏറ്റവും അവസാനം ഉള്ളത്. 43. 6 ശതമാനം ആളുകൾ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തി ഇരിക്കുന്നത്.

You might also like