കളക്ടർ അവരുടെ ജോലി കൃത്യമായി ആണ് ചെയ്തത്, അവരുടെ ആത്മാർഥത എനിക്ക് അറിയാം; സുരേഷ് ഗോപി..!!

31

തൃശൂർ കളക്ടർ അനുപമ സുരേഷ് ഗോപിക്ക് എതിരെ തിരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് നോട്ടിസ് അയച്ച വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം ബി ജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന സുരേഷ് ഗോപി അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചത് ചോദ്യം ചെയ്താണ് നോട്ടിസ് അയച്ചിരിക്കുന്നത്. എന്നാൽ, അനുപമയെ തനിക്ക് അറിയാമെന്നും തനിക്ക് എതിരെ നോട്ടീസ് അയച്ചതിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടോ എന്ന് വെളിപ്പെടുത്തൻ നടത്തേണ്ടത് ടി വി അനുപമയാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അനുപമ നേർമയുള്ള ഉദ്യോഗസ്ഥയാണ് എന്നും അവർ കൃത്യമായി രീതിയിൽ തന്നെയാണ് നടപടി നടത്തിയത് എന്നും ചെയ്യുന്ന ജോലിയിൽ ആത്മാർഥത ഉള്ള ആൾ ആണ് സുരേഷ് ഗോപി പറയുന്നു.

എം പി ഫണ്ട് വിനിയോഗിക്കുന്നു കാര്യങ്ങളിൽ ഒട്ടേറെ സഹായങ്ങൾ എനിക്ക് ചെയ്ത് തന്നിട്ടുള്ള ആൾ ആണ് കളക്ടർ അനുപമ എന്നും അവർ അതിന് പിന്നിൽ എന്റെയോ എതിർ കക്ഷിയുടെയോ രാഷ്ട്രീയം നോക്കില്ല എന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ അവർ തിരഞ്ഞെടുപ്പിന് ശേഷം വ്യക്തമാക്കുമല്ലോ എന്നും സുരേഷ് ഗോപി പറയുന്നു.