ശ്രീനിവാസന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ധ്യാൻ ശ്രീനിവാസൻ പറയുന്നു; കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു..!!

2,157

മലയാള സിനിമയുടെ സകല കല വല്ലഭൻ ആയി അറിയപ്പെടുന്ന താരം ആണ് ശ്രീനിവാസൻ.

തിരക്കഥാകൃത്ത് ആയും സംവിധായകൻ ആയും അഭിനേതാവ് ആയും എല്ലാം മലയാളത്തിൽ തിളങ്ങി ശോഭിച്ച ആൾ കൂടിയാണ് ശ്രീനിവാസൻ. എന്നാൽ ഏറെ കാലങ്ങൾ ആയി പല അസുഖങ്ങൾ മൂലം ശ്രീനിവാസന്റെ ആരോഗ്യ നില തീർത്തും മോശം ആയി തുടരുകയാണ്.

എന്നാൽ ഇത്തരത്തിൽ അസുഖം മൂർച്ഛിക്കുമ്പോൾ അദ്ദേഹം മരിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അച്ഛന്റെ മുന്നിൽ താൻ നിൽക്കുമ്പോൾ അത്തരത്തിൽ ഉള്ള വാർത്തകൾക്ക് മുന്നിൽ മറുപടി കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന് ധ്യാൻ പറയുന്നു.

അതെ സമയം സ്ട്രോക്ക് വന്ന ശ്രീനിവാസൻ റിക്കവർ ചെയ്തു വരുകയാണ് എങ്കിൽ കൂടിയും ഇതുവരെയും സംസാരിക്കാൻ തുടങ്ങിയിട്ടില്ല എന്ന് ധ്യാൻ പറയുന്നു. അച്ഛൻ മരിച്ച എന്ന് കരുതി അടുത്ത സുഹൃത്തുക്കൾ ആദരാഞ്ജലികൾ അയച്ചപ്പോൾ ഇപ്പോൾ അച്ഛൻ മരിച്ചട്ടില്ല എന്നും അതിനുള്ള സമയം ആയില്ല എന്നും താൻ മറുപടി നൽകി.

എന്നാൽ ഇത്തരം വ്യാജ വാർത്തകൾ നേരത്തെ പലതവണ സലിം കുമാറിനൊക്കെ എതിരെ വന്നിട്ടുണ്ടല്ലോ എന്നും ഇതിനൊക്കെ മറുപടി പറയേണ്ട ആവശ്യമില്ല എന്നും കേസ് ഒന്നും കൊടുത്തിട്ടില്ലെന്നും ധ്യാൻ പറയുന്നു.