ഗൗരവം തെറ്റിദ്ധരിക്കണ്ട; തിരക്കഥ എഴുത്തുന്നതല്ല, ബിരിയാണി റെസിപ്പി കോപ്പിയടിയാണ്; താരം പറയുന്നത് ഇങ്ങനെ..!!

77

മലയാള സിനിമയിലെ സകലകലാ വല്ലഭൻ ആരാണെന്നു ചോദിച്ചാൽ അത് വിനീത് ശ്രീനിവാസൻ ആണെന്ന് പറയേണ്ടി വരും. അച്ഛനെ വെല്ലുന്ന മകൻ തന്നെയാണ് വിനീത്. കാരണം ഗായകനായും നായകനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവ് ആയും ഒക്കെ തിളങ്ങിയ താരം.

ഇപ്പോൾ വിനീത് ശ്രീനിവാസന്റെ ഭാര്യ വിദ്യ പങ്കു വെച്ച ചിത്രം ആണ് വൈറൽ ആകുന്നത്. സിനിമയിൽ എത്രത്തോളം വിജയം ആയോ അത്ര തന്നെ മികച്ച ഒരു ഭർത്താവും അച്ഛനും മകനും ഒക്കെയാണ് വിനീത് ശ്രീനിവാസൻ. സിനിമക്ക് ഒപ്പം ജീവിതവും അതീവ ഭംഗിയായി നോക്കുന്ന വിനീത് അതീവ ഗൗരവം ഉള്ള മുഖ ഭാവത്തോടെ ബുക്കിൽ എഴുതുന്ന ചിത്രം ആണ് ദിവ്യ പങ്കുവെച്ചത്.

അതിൽ തലക്കെട്ടായി താരം നൽകിയിരിക്കുന്നത് ഇങ്ങനെ ആണ്. എഴുതുന്നത് കണ്ടു തെറ്റിദ്ധരിക്കേണ്ട പുതിയ ചിത്രത്തിന്റെ തിരക്കഥ ഒന്നും അല്ല. യൂട്യൂബിൽ നിന്നും ബിരിയാണി റെസിപ്പീ കോപ്പി അടിക്കുന്നത് ആണ്. എന്നാൽ വിനീതിന്റെ മുഖഭാവം അപാരം എന്നാണ് ആരാധകർ കമന്റ് ചെയ്തേക്കുന്നത്. ഈ അടുത്താണ് വിനീതിന്റെ രണ്ടാമത്തെ കുഞ്ഞു പിറന്നത്.

മകൾക്കു ഷയന ദിവ്യ വിനീത് എന്നാണ് പേര് നൽകിരിക്കുന്നത്. 2012 ൽ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആണ് വിനീത് വിവാഹം കഴിച്ചത്. വിഹാൻ എന്ന ഒരു മകൻ കൂടി ഉണ്ട് വിനീതിനും ദിവ്യക്കും.