തന്ത്രിക്കും മാധ്യമ വിലക്ക്; സന്നിധാനം ശക്തമായ പോലീസ് നിരീക്ഷണത്തിൽ..!!

17

പത്തനംതിട്ട: ശബരിമല നട തുറക്കാൻ ഏതാനും മണിക്കൂറുകൾ ബാക്കി നിൽക്കെ സാന്നിധാനത്തിന് അടക്കം പോലീസ് വലിയ സുരക്ഷാ വലയം തീർത്ത് കഴിഞ്ഞു. ഒരു രീതിയിലും ഉള്ള വാർത്തകളും പുറത്ത് വരാതെ ഇരിക്കുന്നതിനായി തന്ത്രിയെയും മേല്ശാന്തിമാരെയും കാണുന്നതിനും മാധമങ്ങൾക്ക് അടക്കം വിലക്കും നിരോധനാജ്ഞയും തുടരുകയാണ്.

മാധ്യമങ്ങൾ അടക്കമുള്ളവരും സോഷ്യൽ മീഡിയ വഴിയും വിവരങ്ങൾ പുറം ലോകത്തേക്ക് എത്താതെ ഇരിക്കാൻ സാന്നിധാനത്തും പരിസര പ്രദേശങ്ങളിലും മൊബൈൽ ജമാറുകൾ അടക്കം പോലീസ് ഘടിപ്പിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

വരും ദിവസങ്ങളിൽ വൻ സംഘർഷങ്ങൾ മുന്നിൽ കണ്ട്, കാനന പാതയിൽ പോലീസ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.

വലിയ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ള പോലീസ് പമ്പയിൽ 100 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.