പാല ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ എട്ടാം ക്ലാസുകാരിയെ പ്രണയത്തിൽ വീഴ്ത്തി ലീലാവിലാസങ്ങൾ; കണ്ടക്ടറും കൂട്ടാളിയും കുടുങ്ങിയത് ഇങ്ങനെ..!!

423

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ആണ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയോട് ദുർനടപ്പ് നടത്തിയ ബസ് കണ്ടക്ടർ പിടിയിലായത്.

പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് കണ്ടക്ടർ സംക്രാന്തി സ്വദേശി തുണ്ടിപ്പറമ്പിൽ മുപ്പത്തിയൊന്ന് വയസുള്ള അഫ്സലിനെയാണ് രഹസ്യ വിവരത്തെ തുടർന്ന് പോലീസ് പൊക്കിയത്.

ബസിൽ സ്ഥിരം യാത്രക്കാരിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രണയം നടിച്ചു ഇയാൾ തന്റെ വരുതിയിൽ ആകുക ആയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞു ക്ലാസ് കഴിഞ്ഞ കുട്ടി ഇയാളുടെ നിർദ്ദേശ പ്രകാരം പാല കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ എത്തി. തുടർന്ന് ആളില്ല എന്ന് പറഞ്ഞുകൊണ്ട് ആ ട്രിപ്പ് മുടക്കുക ആയിരുന്നു. തുടർന്ന് കുട്ടി ബസിനുള്ളിൽ കയറിയ ശേഷം കൂട്ടാളികൾ ബസിന്റെ ഷട്ടർ താഴ്ത്തി ഒത്താശ ചെയ്തു കൊടുക്കുക ആയിരുന്നു.

പ്രതി ഒഴികെ ബാക്കി ഉള്ളവർ ഷട്ടർ താഴ്ത്തിയ ശേഷം ബസിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ ഈ സമയത്തിൽ പാലാ ഡിവൈഎസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് അഫ്സലിനെയും പെൺകുട്ടിയെയും പോലീസ് ബസിൽ നിന്നും കണ്ടെത്തുക ആയിരുന്നു.

കൃത്യത്തിന് കൂട്ടുനിന്ന ബസ് ഡ്രൈവർ കട്ടപ്പന സ്വദേശി എബിനെയും പോലീസ് പിടികൂടി. തുടർന്ന് ബസ് പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൺകുട്ടിയുടെ മൊഴിപ്രകാരം കേസെടുത്ത പോലീസ് കുട്ടിയെ വൈദ്യ പരിശോധനക്കും തുടർന്ന് കൗൺസിലിംഗിനും വിധേയയാക്കി.