അമ്മ കരൾ പകുത്ത് നൽകിയിട്ടും അപ്പു യാത്രയായി; കണ്ണീരോടെ നാട്..!!

20

ആറു വർഷമായി ന്യുമോണിയ ബാധിതനായ പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള അപ്പുവിന് അമ്മ കരൾ പകുത്ത് നൽകിയിട്ടും അധികകാലം ജീവിക്കാൻ ആയില്ല.

മണ്ണഞ്ചേരി കലവൂർ കണ്ടത്തിപ്പറമ്പിൽ രാജേഷ് – ജിജി മോൾ ദമ്പതികളുടെ മകൻ ആണ് അപ്പു. നാട്ടുകാരുടെ വലിയ സഹായങ്ങൾ കൊണ്ടാണ് ആറു വർഷങ്ങൾക്ക് മുമ്പ് അപ്പുവിന്റെ കരൾ മാറ്റി വെച്ചത്, അന്ന് മുതൽ ആശുപത്രിയും തുടരെ തുടരെയുള്ള മരുന്നുകൾ കൊണ്ട് അപ്പു ഇത്രയും ജീവൻ നിലനിർത്തിയത്. രണ്ടാഴ്ച മുമ്പ് അസുഖം മൂർച്ഛിച്ച് 4 ക്ലസ്സിൽ പഠിക്കുന്ന അപ്പുവിനെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് കോട്ടയം ഐ സി എച്ചിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ടോടെയാണ് അപ്പു ലോകത്തോട് വിട പറഞ്ഞത്.